യുഡിഎഫ് നാടകം സംശയമുണ്ടാക്കുന്നു; ഉദ്ദേശ്യം തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നും ഡോ.തോമസ് ഐസക്

palakkad-hotel-raid-thomas-isaac

യുഡിഎഫ് കാണിക്കുന്ന നാടകം അല്പം സംശയം ഉളവാക്കുന്നുണ്ടെന്നും  ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തുടര്‍ന്നുള്ള പരിശോധനകളെ തടയാനും അതുവഴി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുമാണ് അവരുടെ ഉദ്ദേശ്യമെന്നാണ് കരുതേണ്ടതെന്നും ഡോ.തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയൊരു പരിധിവരെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കായിരുന്നു കള്ളപ്പണത്തിന്റെ കുത്തക.

എന്നാല്‍ കര്‍ണ്ണാടക, തെലുങ്കാന സംസ്ഥാന സര്‍ക്കാരുകള്‍ കോണ്‍ഗ്രസിന്റേത് ആയതോടെ കോണ്‍ഗ്രസിനും പണത്തിന്റെ പ്രയാസം തീര്‍ന്നിട്ടുണ്ട്. പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പണമൊഴുക്ക് ഇതിനു പ്രത്യക്ഷ തെളിവാണ്. ചേലക്കരയില്‍ ഞാന്‍ അറിഞ്ഞ ഒരു കാര്യം പുറത്തുള്ള വോട്ടര്‍മാരെ വോട്ടിനു കൊണ്ടുവരാന്‍ പ്രത്യേക ഏജന്‍സിയെ തന്നെ കോണ്‍ഗ്രസ് നിശ്ചയിച്ചിട്ടുണ്ടെന്നാണ്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള കള്ളപ്പണ ഉപയോഗം ഇപ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പ്രധാനപ്പെട്ട വിഷയമാണ്. കൊടകര കുഴല്‍പ്പണക്കേസ് ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ വീണ്ടും സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.  കോണ്‍ഗ്രസ് കുടുംബയോഗങ്ങളില്‍ ബിരിയാണിയും സദ്യയും സാധാരണമായിട്ടുണ്ട്.

Read Also: കോണ്‍ഗ്രസ്സ് നേതാക്കള്‍ അടിസ്ഥാനപരമായി ബിജെപിയുമായി ഹൃദയബന്ധം സൂക്ഷിക്കുന്നുവെന്ന് ഡോ.തോമസ് ഐസക്‌

ഈ പശ്ചാത്തലത്തില്‍ പൊലീസ് കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ ഒരു തെറ്റുമില്ല. കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതുപോലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലേ പൊലീസിന് കള്ളപ്പണം അന്വേഷിക്കാവൂവെന്ന വാദം നിലനില്‍ക്കില്ല. പൊലീസിന്റെ സ്വാഭാവിക പരിശോധനകള്‍ക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം നിര്‍ബന്ധമല്ല. വഴിയില്‍ വാഹനങ്ങളും മറ്റും പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ അല്ലല്ലോ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഇത്തരം അന്വേഷണങ്ങള്‍ക്കുള്ള നിര്‍ദ്ദേശം അതില്‍തന്നെ അടങ്ങിയിട്ടുണ്ട്.

പൊലീസ് പക്ഷപാതപരമായിട്ടാണ് പെരുമാറിയതെന്ന് ആര്‍ക്കും ആരോപിക്കാനാവില്ല. ആ ഹോട്ടലില്‍ താമസിക്കുന്ന എല്‍ഡിഎഫ് നേതാക്കളുടെ മുറികളും തുറന്നു പരിശോധിച്ചല്ലോ. പക്ഷേ, കോണ്‍ഗ്രസിനു മാത്രം പൊള്ളിയതെന്താ? എന്ത് മറച്ചുവയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്? അതിനുണ്ടാക്കിയ ഒരു വിവാദ നാടകമാണ് ഇന്നലെ കണ്ടത്. തെരഞ്ഞെടുപ്പ് സുതാര്യമായി നടത്താന്‍ ഉത്തരവാദപ്പെട്ട രണ്ട് എംപിമാരുടെ നേതൃത്വത്തിലാണ് ഇത്തരം ഇടപെടലുകളെന്നത് ഗൗരവതരമാണ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സ്വാഭാവിക പോലീസ് പരിശോധനകളെ എല്ലാം മാധ്യമങ്ങളെ വിളിച്ചുകൂട്ടി വലിയ സംഭവമായി അവതരിപ്പിക്കുന്നത് നാണക്കേടാണ്.

Read Also: ‘മോര്‍ഫിങ് മാമാ’ ഇപ്പോഴും അവിടെ സേഫ് അല്ലേ; വിടി ബല്‍റാമിന് തഗ് മറുപടിയുമായി എഎ റഹീം

കല്പാത്തി രഥോത്സവം പ്രമാണിച്ച് തെരഞ്ഞെടുപ്പ് തീയതി നീട്ടിയ സാഹചര്യത്തില്‍  കള്ളപ്പണം അടക്കമുള്ള കാര്യങ്ങളില്‍ പൊലീസിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നീക്കങ്ങളെ നേരിടാന്‍ ശ്രമിക്കുകയാണ് യുഡിഎഫ് എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News