തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തീർന്നില്ല; ശൈലജ ടീച്ചർക്കെതിരെ വർഗീയവിദ്വേഷ പ്രചരണവും ലൈംഗികാധിക്ഷേപങ്ങളും തുടർന്ന് യുഡിഎഫ്

വടകരയിൽ ശൈലജ ടീച്ചർക്കെതിരായി നടത്തിയ കടുത്ത വർഗീയവിദ്വേഷ പ്രചരണവും ലൈംഗികാധിക്ഷേപങ്ങളും തെരഞ്ഞെടുപ്പിന് ശേഷവും തുടർന്നു പോകാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ പ്രസ്താവനയിറക്കി കോഴിക്കോട് സി പി ഐ എം ജില്ലാ കമ്മിറ്റി. നെറികെട്ട പ്രചരണങ്ങളെയും, കുടിലതകളെയും അതിജീവിച്ച് എൽഡിഎഫ് വടകരയിൽ തിളക്കമാർന്ന നിലയിൽ വിജയിക്കുമെന്ന കാര്യം ഉറപ്പാണ് എന്നും പ്രസ്താവനയിൽ പറഞ്ഞു.

Also read:ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹർജിയിൽ കോടതി നാളെ വിധി പറയും

പ്രസ്താവനയുടെ പൂർണ രൂപം:

വടകര ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കുവേണ്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ ശൈലജ ടീച്ചർക്കെതിരായി നടത്തിയ കടുത്ത വർഗീയവിദ്വേഷ പ്രചരണവും ലൈംഗികാധിക്ഷേപങ്ങളും തെരഞ്ഞെടുപ്പിന് ശേഷവും തുടർന്നുകൊണ്ടു പോകാനുള്ള നീക്കമാണ് യാതൊരുവിധ സാമൂഹ്യ ഉത്തരവാദിത്വവുമില്ലാത്ത യൂത്ത് കോൺഗ്രസ് നേതാക്കളും, യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ആശ്രിതരും നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം നെറികെട്ട പ്രചരണങ്ങളെയും, കുടിലതകളെയും അതിജീവിച്ച് എൽഡിഎഫ് വടകരയിൽ തിളക്കമാർന്ന നിലയിൽ വിജയിക്കുമെന്ന കാര്യം ഉറപ്പാണ്. ഇത് യുഡിഎഫ് കേന്ദ്രങ്ങളെ കൂടുതൽ അസ്വസ്ഥരാക്കുന്നു എന്നത് സ്വാഭാവികമാണ്. വർഗീയ വിഷം ചീറ്റി നടക്കുന്ന സംഘപരിവാറുകാരിയുമായി കെകെ ശൈലജ ടീച്ചറെ പോലുള്ള സാമൂഹ്യ അംഗീകാരമുള്ള ഒരു മതനിരപേക്ഷ വ്യക്തിത്വത്തെ താരതമ്യപ്പെ ടുത്തിയുള്ള അധിക്ഷേപ പോസ്റ്റ് യൂത്ത്‌കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡണ്ട് തന്നെ ഇട്ടിരിക്കുന്നു എന്നത് ഇതിന്റെ ഭാഗമായിട്ടേ കാണാനാകൂ.

വടകര ലോക്സഭാ മണ്‌ഡലത്തിൽ നിലനിൽക്കുന്ന സമുദായ സൗഹാർദ്ദ ത്തെയും സമാധാനത്തെയും തകർക്കാനുള്ള ഒരു വർഗീയനീക്കവും ആരുടെ ഭാഗത്തു നിന്നുണ്ടായാലും പൊറുപ്പിക്കാവുന്നതല്ല. എല്ലാ വിഭാഗം ജനങ്ങളും ഇക്കാര്യത്തിൽ ജാഗ്രതയോടെയിരിക്കണമെന്നും സങ്കുചിതതാൽപര്യങ്ങൾക്കുവേണ്ടി മതസാമുദായിക വികാരങ്ങളെ ഇളക്കിവിടുന്നവരെ ഒറ്റപ്പെടുത്തണമെന്നും അഭ്യർത്ഥിക്കുന്നു.

Also read:കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷയില്‍ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്

ഫെയ്ക്ക് വീഡിയോകളും, വ്യാജ ചിത്രങ്ങളുംവരെ പ്രചരിപ്പിച്ച് മലയാളി സമൂഹം ഒരമ്മയെപോലെ കാണുന്ന ശൈലജ ടീച്ചറെ തുടർച്ചയായി അപമാനിക്കുക യാണ് യുഡിഎഫ് പ്രവർത്തകർ ചെയ്‌തത്‌. ടീച്ചറുടെയും എൽഡിഎഫ് മണ്ഡലം കമ്മറ്റിയുടെയും പരാതികളുടെ അടിസ്ഥാനത്തിൽ നിരവധി കേസുകൾ ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിലൂടെ യുഡിഎഫ് സ്ഥാനാർത്ഥി അഞ്ചു നേരം നിസ്കരിക്കുന്ന ദീനിയാണെന്നും, ശൈലജ ടീച്ചർ കാഫറായ സ്ത്രീയാണെന്നും വിശ്വാസികൾക്ക് കാഫറായ സ്ത്രീക്ക് വോട്ട് ചെയ്യാൻ പറ്റുമോ തുടങ്ങിയ അത്യന്തം നിന്ദ്യവും കേരളത്തിൻ്റെയും വടകരയുടെയും മതേതര പാരമ്പര്യത്തെ അപഹസിക്കുന്ന തുമായ പ്രചരണങ്ങളാണ് ഒരു വിഭാഗം യുഡിഎഫുകാർ നടത്തിയത്.

ഇത്തരം വർഗീയ പ്രചരണങ്ങൾക്കെതിരെ മുസ്ലീംലീഗിന്റെയും കോൺഗ്രസിന്റെയും മുതിർന്ന പലരുടെയും എതിർപ്പുകൾ ഉണ്ടായിട്ടും അതെല്ലാം അവഗണിച്ചുകൊണ്ട് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ചുക്കാൻ പിടിച്ച നാടി നോട് ഉത്തരവാദിത്വമില്ലാത്ത ഒരുപറ്റം ആളുകൾ അപകടരമായ ഇത്തരം പ്രചരണങ്ങൾ കടുപ്പിക്കുകയാണുണ്ടായത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇടതുപക്ഷവു മായി അടുക്കുന്ന മുസ്ലീം സമുദായധാരകളെ സാമുദായികമായ ധ്രുവീകരണമുണ്ടാക്കി.

തടയാൻ കഴിയുമോയെന്ന വൃത്തികെട്ട കുടിലബുദ്ധിയാണ് ഹീനമായ ഇത്തരം വർഗീയപ്രചരണങ്ങളിലേക്ക് യുഡിഎഫുകാരെ എത്തിച്ചത്. തെരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാരിൻ്റെ വർഗീയ സാമ്പത്തികനയങ്ങളെ വിമർശിക്കുകയോ ചർച്ചചെയ്യുകയോ ചെയ്യാതെ ശൈലജ ടീച്ചറെ മുസ്ലീം വിരുദ്ധയായി ചിത്രീകരിക്കാനും അശ്ലീല പ്രചരണങ്ങൾ നടത്തി അപകീർത്തിപ്പെടുത്താനുമാണ് യുഡിഎഫ് കേന്ദ്രങ്ങൾ തുടർച്ചയായി ശ്രമിച്ചത്. അതവരുടെ രാഷ്ട്രീയ പാപ്പരത്വത്തെക്കൂടിയാണ് കാണിക്കുന്നത്.

സങ്കുചിതമായ രാഷ്ട്രീയതാൽപര്യങ്ങൾക്കായി സാമുദായിക വിഭജനമുണ്ടാക്കാനായി ഫെയ്ക്ക് വീഡിയോകളും പോസ്റ്ററുകളും പ്രചരിപ്പിച്ചവരെ തള്ളിപ്പറയാൻ തെരഞ്ഞെടുപ്പ് ഘട്ടത്തിലൊരിക്കൽപോലും വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി തയ്യാറായില്ല എന്നതും, ഇപ്പോഴും ന്യായീകരിക്കുന്നതും അദ്ദേഹത്തിന്റെകൂടി അറിവോടുകൂടിയാണ് ഇത്തരം പ്രചരണങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടത് എന്നതാണ് സൂചിപ്പിക്കുന്നത്. വർഗീയമായ ധ്രുവീകരണമുണ്ടാക്കാനുള്ള എല്ലാ നീക്ക ങ്ങളെയും, അതേത് കോണിൽ നിന്നുണ്ടായാലും മതനിരപേക്ഷ ജനാധിപത്യശക്തികൾ ഒന്നിച്ചെതിർക്കണമെന്നും അത്തരം ശക്തികളെ ഒറ്റപ്പെടുത്തണമെന്നും അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News