മദ്യനയത്തെ കുറിച്ച് പഠിക്കാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത് യുഡിഎഫ് ഭരണ കാലത്ത്; രേഖകൾ പുറത്ത്

എക്സൈസ് നയത്തില്‍ ടൂറിസം വകുപ്പിന് കാര്യമില്ല എന്ന പ്രതിപക്ഷ നേതാവിന്റെ വാദം തെറ്റ്. യുഡിഎഫ് ഭരണ കാലത്ത് മദ്യനയത്തെ കുറിച്ച് പഠിക്കാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ടൂറിസം , തൊഴില്‍ വകുപ്പ് സെക്രട്ടറിമാരെയായിരുന്നു 2015 ൽ മദ്യനയത്തിലെ മാറ്റത്തെ കുറിച്ച് പഠിക്കുവാന്‍ നിയോഗിച്ചത്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദ്യനയത്തില്‍ ആവശ്യമായ മാറ്റവും വരുത്തി.

Also Read; സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന്; 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത്. മദ്യനയം ടൂറിസം ഉൾപ്പെടയുള്ള മേഖലകളെ ബാധിക്കുന്ന സാഹചര്യത്തിലായിരുന്നു അന്ന് റിപ്പോര്‍ട്ട് തേടിയത്. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രിയായിരുന്ന കെ ബാബു നിയമസഭയില്‍ നല്‍കിയ മറുപടിയുടെ പകര്‍പ്പ് പുറത്ത്.

Also Read; ‘എല്ലാ കണ്ണും റഫയില്‍’; പലസ്തീന് ഐക്യദാര്‍ഢ്യവുമായി പ്രമുഖര്‍- സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News