കണ്ണൂര്‍ മാടായിയില്‍ ആര്‍ എസ് എസിന് യുഡിഎഫിന്റെ സഹായം. യുഡിഎഫ് ഭരിക്കുന്ന മാടായി പഞ്ചായത്ത് ഭരണസമിതി ആര്‍ എസ് എസ് പഥസഞ്ചലനത്തിനായി പഞ്ചായത്ത് ഗ്രൗണ്ട് വിട്ടു നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
Also read : സൗദി യുവതിക്കെതിരായ ലൈംഗികാതിക്രമ കേസ്; മല്ലു ട്രാവലറെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
മാടായി പഞ്ചായത്തിന്റെ അധീനതയിലുള്ള മാടായിപ്പാറയിലെ ഗ്രൗണ്ടാണ് ആര്‍ എസ് എസ് കായികാഭ്യാസ പരിപാടിക്കായി വിട്ടുനല്‍കിയത്. ആര്‍ എസ് എസ് കണ്ണപുരം ഖണ്ഡ് പഥസഞ്ചലനത്തിന്റെ സമാപനസമ്മേളനത്തിനാണ് യുഡിഎഫ് വേദി ഒരുക്കിയത്. മുസ്ലീംലീഗ് നേതാവ് സഹീദ് കായിക്കാരന്‍ പ്രസിഡന്റായ മാടായി പഞ്ചായത്ത് ഭരണ സമിതിയാണ് ആര്‍എസ്എസിനെ സഹായിച്ചത്.
എല്‍ ഡി എഫ് ഭരിക്കുന്ന സമീപ പഞ്ചായത്തുകള്‍ അനുമതി നിഷേധിച്ചപ്പോഴാണ് ആര്‍ എസ് എസ്സിന് സഹായ ഹസ്തവുമായി യുഡിഎഫ് രംഗത്തെത്തിയത്. ഇതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്‌ഐ പൊലീസ് വലയം ബേധിച്ച് ഭരണസമിതി യോഗം ചേരുന്ന ഹാളിലേക്ക് തള്ളിക്കയറി. ഹാളിനകത്ത് ധര്‍ണ്ണയും സംഘടിപ്പിച്ചു.
Also Read : കേരളം ജനാധിപത്യത്തിന്റെ പച്ചത്തുരുത്ത്: നമിത ജോര്‍ജ് (കൊച്ചി സര്‍വകലാശാല ചെയര്‍പേഴ്സണ്‍)
ആര്‍ എസ് എസ്സിന് വേദിയൊരുക്കിയ യു ഡി എഫ് ഭരണസമിതിക്കെതിരെ മതേതര വിശ്വാസികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. എല്‍ ഡി എഫ് ഭരിക്കുന്ന സമീപ പഞ്ചായത്തുകള്‍ അനുമതി നിഷേധിച്ചപ്പോഴാണ് ആര്‍ എസ് എസ്സിന് സഹായവുമായി യുഡിഎഫ് രംഗത്തെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here