കണ്ണൂരിലെ യുഡിഎഫ് സ്വാധീന മേഖലകളിൽ പോളിങ്ങ് ശതമാനം ഇടിഞ്ഞതിൻ്റെ ഞെട്ടലിൽ യുഡിഎഫ്; ഇടത് കേന്ദ്രങ്ങളിൽ ഉയർന്ന പോളിങ്ങ്

കണ്ണൂരിലെ യുഡിഎഫ് സ്വാധീന മേഖലകളിൽ പോളിങ്ങ് ശതമാനം ഇടിഞ്ഞതിൻ്റെ ഞെട്ടലിൽ യുഡിഎഫ്. യുഡിഎഫ് എംഎൽഎമാരുള്ള ഇരിക്കൂറിലും പേരാവൂരിമാണ് കണ്ണൂരിൽ ഏറ്റവും കുറഞ്ഞ പോളിങ്ങ് രേഖപ്പെടുത്തിയത്.മലയോര മേഖലയിലെ പരമ്പരാഗത വോട്ടുകൾ ചോർന്നുവെന്നാണ് യുഡിഎഫ് വിലയിരുത്തൽ.

അന്തിമ കണക്കുകളിൽ 77.21 % മാണ് കണ്ണൂർ ലോക് സഭ മണ്ഡലത്തിലെ പോളിങ്ങ്.കണ്ണൂർ ലോക് സഭ മണ്ഡലത്തിൽപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ഏറ്റവും കുറവ് പോളിങ്ങ് ഇരിക്കൂറും പേരാവൂരും.രണ്ടും യുഡിഎഫ് സ്വാധീന മേഖലകൾ.ഇരിക്കൂറിൽ 72.51 ശതമാനവും പേരാവൂരിൽ 74.57 ശതമാനവുമാണ് പോളിങ്ങ്.

ALSO READ: മോദിയുടെ മുസ്ലിംവിരുദ്ധ പ്രസംഗം; വിമര്‍ശിച്ച നേതാവ് ഉസ്മാന്‍ ഘാനിയെ അറസ്റ്റുചെയ്തു

അതേസമയം ഇടത് കേന്ദ്രങ്ങളായ ധർമടത്തും തളിപ്പറമ്പിലുമാണ് കണ്ണൂരിലെ ഉയർന്ന പോളിങ്ങ്.രണ്ടിടത്തും പോളിങ്ങ് 80 ശതമാനത്തിന് മുകളിലാണ്.പരമ്പരാഗത കോൺഗ്രസ് വോട്ട് ബാങ്കുള്ള ഇരിക്കൂറും പേരാവൂരും പോളിങ്ങ് ശതമാനം കുറഞ്ഞ ആശങ്കയിലാണ് യുഡിഎഫ്.പരമ്പരാഗത വോട്ടുകൾ ലഭിച്ചില്ലെന്നാണ് കോൺഗ്രസ്സിൻ്റെ വിലയിരുത്തൽ.പ്രചരണസമയത്തും മലയോര മേഖലയിൽ യുഡിഎഫിന് ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല.എംപിയായ കെ സുധാകരൻ മലയോര മേഖലയിലേക്ക് തിരിഞ്ഞു നോക്കിയില്ല എന്ന പരാതി വ്യാപകമായിരുന്നു.വന്യമൃഗ ആക്രമണം,റബ്ബർ വിലയിടിവ് തുടങ്ങിയ വിഷയങ്ങളിൽ പാർലമെൻ്റിൽ കാര്യക്ഷമമായി ഇടപെടാത്തതും സുധാകരനോടുള്ള അമർഷത്തിന് ഇടയാക്കി.വോട്ടർമാർ പോളിങ്ങ് ബൂത്തുകളിലേക്ക് എത്താത്തതിന് പിന്നിൽ ഈ കാരണങ്ങളുണ്ടെന്നാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫിൻ്റെ വിലയിരുത്തൽ.

ALSO READ:നെടുമ്പാശ്ശേരിയില്‍ നിന്നുളള ഷാര്‍ജ വിമാന വിമാനം തകരാറിലായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News