പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയ ഭീതിയിലാണെന്നും ദുഷ്പ്രചരണങ്ങളിലൂടെ അവരിപ്പോൾ രക്ഷാകവചമൊരുക്കാൻ ഒരുങ്ങുകയാണെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ. മുസ്ലീംലീഗിൻ്റെ രാഷ്‌ട്രീയ കാപട്യം തുറന്നുകാട്ടിയതിനെ പാണക്കാട് സാദിഖലി തങ്ങൾക്കെതിരായുള്ള വ്യക്തിപരമായ വിമർശനമായി കാണിച്ചാണ് യുഡിഎഫ് ദുഷ്പ്രചരണങ്ങൾ നടത്തുന്നതെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്ന വൻഅട്ടിമറിയെ നുണപ്രചാരണങ്ങളിലൂടെ മറികടക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൻ്റെ വെപ്രാളവും ജാള്യതയും മൂലമാണ് സന്ദീപ് വാര്യരെ കോൺഗ്രസിലെത്തിയപ്പോൾ മഹത്വവൽക്കരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചൂമ്ടിക്കാണിച്ചതെന്നും കോൺഗ്രസിലെത്തിയ ആർഎസ്‌എസുകാരൻ്റെ ഇന്നലെ വരെയുള്ള നിലപാടുകൾ മതനിരപേക്ഷ ചിന്താഗതിക്കാർക്കും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കുമെല്ലാം നല്ലതുപോലെ അറിയാവുന്നതാണെന്നും അവരിലുള്ള അമർഷവും പ്രതിഷേധവും ശമിപ്പിക്കാൻ പാണക്കാടുപോയി രണ്ട് വർത്തമാനം പറഞ്ഞാലാകുമോ എന്ന പരിശ്രമത്തിൻ്റെ ഭാഗമായാണ് സന്ദീപ് വാര്യരുടെ മലപ്പുറം സന്ദർശനമെന്നുമാണ് മുഖ്യമന്ത്രി തുറന്നു പറഞ്ഞിട്ടുള്ളതെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ തൻ്റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ALSO READ: ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും അകറ്റിനിര്‍ത്താന്‍ മുസ്ലിം ലീഗ് തയ്യാറാകണമെന്ന് മന്ത്രി സജി ചെറിയാന്‍
മുസ്ലീംലീഗ് ജമാഅത്തെ ഇസ്ലാമിയുടെ ആശയ തടങ്കലിലാണെന്നത് പുതിയ കാര്യമല്ലെന്നും അക്കാര്യം മുഖ്യമന്ത്രി വീണ്ടും വ്യക്തമാക്കുകയായിരുന്നെന്നും അത് വലിയ കുറ്റമായിപ്പോയി എന്നാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് അടക്കമുള്ള യുഡിഎഫ് നേതാക്കൾ പ്രചരിപ്പിക്കാൻ നോക്കുന്നതെന്നും തുടർന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം മുമ്പും സിപിഐഎം പറഞ്ഞിട്ടുണ്ടെന്നും എന്നാൽ, ഈ രാഷ്ട്രീയ വിമർശനത്തിനുള്ള മറുപടിയായി മതപരമായ വിശദീകരണത്തിനാണ് ലീഗ് നേതാക്കൾ ശ്രമിക്കുന്നതെന്നും രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡൻ്റായ സാദിഖലി തങ്ങൾക്കെതിരെ ഉയർത്തിയ രാഷ്‌ട്രീയ വിമർശനത്തിനുള്ള മറുപടിയിൽ മതപരമായ വിശദീകരണം കലർത്തുന്നത് എന്തിനാണെന്ന് കേരളത്തിലെ മതനിരപേക്ഷ ജനസമുഹം മനസിലാക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മതവികാരം ആളിക്കത്തിച്ച് ഉപതെരഞ്ഞെടുപ്പിൽ നാലുവോട്ട് തരപ്പെടുത്താമെന്ന യുഡിഎഫ് നേതാക്കളുടെ വ്യാമോഹം പാലക്കാട്ടെ പ്രബുദ്ധരായ വോട്ടർമാർ തള്ളിക്കളയുമെന്ന് ഉറപ്പാണെന്നും തുടർന്ന് അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here