വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിനു പുറകില്‍ യുഡിഎഫ് തന്നെ, സിപിഐഎമ്മിന് ഈ വിഷയത്തില്‍ ഒറ്റ നിലപാട്; എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

വടകരയിലെ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ യുഡിഎഫ് തന്നെയെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഈ വിഷയത്തില്‍ സിപിഐഎമ്മിന് ഒരു നിലപാടേ ഉള്ളൂവെന്നും യുഡിഎഫ് നേതൃത്വം മാപ്പ് പറഞ്ഞാല്‍ ഈ വിഷയത്തില്‍ ബാക്കി കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഈ വ്യാജ നിര്‍മിതിയ്ക്ക് യുഡിഎഫിന് ബിജെപിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ALSO READ: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടേതെന്ന പേരില്‍ DYFI-യ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം, സംഭവത്തില്‍ DGP-യ്ക്ക് പരാതി നല്‍കി DYFI

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണവുമായി ബന്ധപ്പെട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജ മുസ്ലിം സമുദായത്തെ മുഴുവന്‍ തീവ്രവാദികളാക്കി ചിത്രീകരിച്ചു എന്ന മട്ടില്‍ വ്യാജപ്രചരണം നടന്നത്. എന്നാല്‍, വിഷയത്തില്‍ പാര്‍ട്ടി വിശദമായ വിശകലനം നടത്തിയിട്ടുണ്ടെന്നും വടകരയില്‍ യുഡിഎഫിന്റെ തെറ്റായ പ്രചരണത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ഒരു പ്രത്യേക സംസ്‌കാരമാണ് ഇതിനെല്ലാം കാരണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ നേരത്തെ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News