ജോസഫ് ഗ്രൂപ്പിന് രൂക്ഷവിമർശനം; സജി മഞ്ഞക്കടമ്പിലിനെ തള്ളി പറയാതെ പുതിയ ജില്ലാ ചെയർമാനെ നിശ്ചയിച്ച് യുഡിഎഫ് കോട്ടയം ജില്ലാ നേതൃത്വം

സജി മഞ്ഞക്കടമ്പിലിനെ തള്ളി പറയാതെ പുതിയ ജില്ലാ ചെയർമാനെ നിശ്ചയിച്ച് യു.ഡി.എഫ് കോട്ടയം ജില്ലാ നേതൃത്വം. ജില്ലാ യോഗത്തിൽ ജോസഫ് ഗ്രൂപ്പിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ. പാർട്ടിയിലെ പ്രശ്നങ്ങൾ പൊട്ടിതെറിയിലേക്ക് നീങ്ങാതെ പരിഹരിക്കന്നമെന്ന വികാരമാണ് ജോസഫ് ഗ്രൂപ്പിന് എതിരെ ഉയർന്നത്.

Also Read: ‘ബിൽ ഗേറ്റ്സിനെയും സ്റ്റീവ് ജോബ്സിനെയും കാണുമായിരുന്നു, ഇന്റൽ തന്നെ കുറിച്ചറിഞ്ഞ് അവിടെ ജോയിൻ ചെയ്യാൻ നിർബന്ധിച്ചു’; രാജീവ് ചന്ദ്രശേഖരന്റെ അവകാശ വാദങ്ങളെ ചോദ്യംചെയ്ത് സോഷ്യൽമീഡിയ

സജി മഞ്ഞക്കടമ്പിൽ രാജിവച്ച രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനാണ് യുഡിഎഫ് കോട്ടയം ജില്ല നേതൃയോഗം വിളിച്ചു ചേർത്തത്. ഈ യോഗത്തിൽ ജോസഫ് ഗ്രൂപ്പിന് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കുന്നതിൽ ജോസഫ് ഗ്രൂപ്പ് പരാജയപ്പെട്ടെന്നായിരുന്നു വിമർശനം. സജിയുടെ രാജി മൂന്നണിയെ കടുത്ത പ്രതിസന്ധിയിൽ ആക്കിയതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. യോഗ ശേഷം നടന്ന വാർത്ത സമ്മേളനത്തിനും ജോസഫ് ഗ്രൂപ്പിലെ പ്രശ്നങ്ങളാണ് രാജിയിൽ കലാശിച്ചതെന്നും തിരുവഞ്ചൂർ സൂചിപ്പിച്ചു.

Also Read: കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി; ഉപവാസ സമരത്തിൽ അണിനിരന്നത് ആയിരങ്ങൾ

സജിയെ മടക്കി കൊണ്ടുവരുവാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് പുതിയ ജില്ലാ ചെയർമാനെ യു.ഡി.എഫ് നിശ്ചയിച്ചത്. ജോസഫ് ഗ്രൂപ്പിലെ ഇ.ജെ.അഗസ്റ്റിക്കാണ് പുതിയ ചുമതല. വാർത്ത സമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കൾ സജിയെ കടന്നാക്രമിക്കാതിരുന്നതും ശ്രദ്ധേയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News