യുഡിഎഫ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വച്ച് സജി മഞ്ഞക്കടമ്പിൽ

യു ഡി എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വച്ച് സജി മഞ്ഞക്കടമ്പിൽ.ജോസഫ് ഗ്രൂപ്പ്‌ ജില്ലാ ചെയർമാൻ സ്ഥാനവും രാജി വച്ചു. മറ്റ് പാർട്ടികളിലേക്ക് ഇല്ലെന്നു സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.മോൻസ് ജോസഫ് എം എൽ എ തന്നെ അപമാനിക്കുന്നുവെന്ന് സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി.കേരള കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി സജി പറഞ്ഞു .പി. ജെ ജോസഫുമായി അഭിപ്രായ ഭിന്നത ഇല്ല എന്നും മോൻസ് ജോസഫിന്റെ അഹന്തയാണ് രാജിക്കുള്ള കാരണം എന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ പി. ജെ ജോസഫിനും മുകളിൽ ആണ് മോൻസ് ജോസഫെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

ALSO READ: കോൺഗ്രസ് വർഗീയ പാർട്ടിയായി മാറി, ബിജെപി ജയിച്ചാലും പ്രശ്നമില്ല സിപിഎം ജയിക്കരുത് എന്ന നിലപാടാണ് അടൂർ പ്രകാശിന്: വെള്ളനാട് ശശി
അതേസമയം  തിരുവനന്തപുരം വെള്ളനാട് ഡിവിഷനിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി സിപിഐഎമ്മിൽ ചേരും. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ് വെള്ളനാട് ശശി.കോൺഗ്രസ് വർഗീയ പാർട്ടിയായി മാറിയെന്ന് വെള്ളനാട് ശശി പറഞ്ഞു. സിപിഐഎം ഏറ്റവും വലിയ മതേതര പാർട്ടിയാണെന്നും ബിജെപി ജയിച്ചാലും പ്രശ്നമില്ല സിപിഎം ജയിക്കരുത് എന്ന നിലപാടാണ് അടൂർ പ്രകാശിന് എന്നും വെള്ളനാട് ശശി പറഞ്ഞു.

ALSO READ: ‘വോട്ട് ചോദിച്ച് ബിജെപിക്കാർ ഗ്രാമങ്ങളിൽ കാലു കുത്തരുത്’, പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി അതിർത്തി അടച്ച് പഞ്ചാബിലെ കർഷകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News