യുഡിഎഫ് മുൻ സെക്രട്ടറിയും മുൻ എംഎൽഎയുമായ ജോണി നെല്ലൂർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയത്തിൽ സജീവമാകാൻ മുഖ്യമന്ത്രി തന്നോട് നിർദേശിച്ചുവെന്ന് ജോണി നെല്ലൂർ പറഞ്ഞു.
ബിജെപിയുമായി സഹകരിക്കിലെന്നും തന്നെ അപമാനിച്ചു വിട്ട യുഡിഎഫ് നേതൃത്വവുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും അതുകൊണ്ടാണ് യുഡിഎഫ് വിട്ടതെന്നും ജോണി നെല്ലൂർ പറഞ്ഞു.
Also read:എങ്ങനെ ഗൂഗിളിന്റെ പുതിയ ‘ജെമിനി എഐ’ ഉപയോഗിക്കാം
‘ഏത് മുന്നണിയുമായി സഹരിക്കണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. നവകേരള സദസ്സിന്റെ കാര്യത്തിൽ യുഡിഎഫ് വിശാലമായി ചിന്തിക്കണമായിരുന്നു. വികസന കാര്യത്തിൽ രാഷ്ട്രീയത്തിന് ഇളവനുവദിക്കണം. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും വരുമ്പോൾ ജനപ്രതിനിധികൾ നിർബന്ധമായും പങ്കെടുക്കണം എന്നാണ് തന്റെ നിലപാട്. നവകേരള സദസ്സിനെ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട്. നാളെ പെരുമ്പാവൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രഭാത യോഗത്തിൽ പങ്കെടുക്കാൻ ഉദ്ദേശിച്ചിരുന്നു’ – ജോണി നെല്ലൂർ പറഞ്ഞു.
Also read:കാനത്തെ അവസാനമായി ഒരു നോക്ക് കാണാൻ പാർട്ടി ഓഫീസിൽ എത്തുന്നത് ആയിരങ്ങൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here