അവിശ്വാസ പ്രമേയം പാസായി, ചങ്ങനാശ്ശേരി നഗരസഭയിൽ യു ഡി എഫിന് ഭരണം നഷ്ടമായി

ചങ്ങനാശ്ശേരി നഗരസഭയിൽ യു ഡി എഫിന് ഭരണം നഷ്ടമായി. എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായായതോടെയാണ് യു ഡി എഫിന് ഭരണം നഷ്ടമായത്. ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷ സന്ധ്യാ മനോജിനും യു ഡി എഫ് ഭരണസമിതിക്കും എതിരെയാണ് പ്രമേയം പാസാക്കിയത്.

ALSO READ: വ്യത്യസ്തമായ രീതിയില്‍ കിടിലന്‍ രുചിയില്‍ നത്തോലി ഫ്രൈ ചെയ്താലോ

37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തേ പിന്തുണച്ച് വോട്ട് ചെയ്തു. യു ഡി എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തേ എതിർക്കാൻ കഴിയാത്തത് കൊണ്ട് തന്നെ കൗൺസിലിൽ പങ്കെടുത്തില്ല. അതേസമയം 3 ബി ജെ പി അംഗങ്ങൾ അവിശ്വാസ പ്രമേയത്തിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നു. യു ഡി എഫ് നല്കിയ വിപ്പ് ലംഘിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17 ആം വാർഡ് മെമ്പറുമായ രാജു ചാക്കോ, 33 ആം വാർഡ് മെമ്പറും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവർ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തേ പിന്തുണച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.

ALSO READ: സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഷേവിങ് കാട്രിഡ്ജുകൾ മാത്രം മോഷ്ടിക്കും;മുംബൈ സംഘം കേരളത്തിൽ അറസ്റ്റിൽ

37 അംഗ കൗൺസിലിലെ 17 അംഗങ്ങളാണ് എൽ എസ് പി ഡി ജോയിന്റ് രജിസ്ട്രാർ ബിനു ജോണിന് അവിശ്വാസ പ്രേമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. 37 അംഗ കൗൺസിലിൽ യു ഡി എഫിന് 4 സ്വതന്ത്രർ ഉൾപ്പെടെ 18 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. എൽ ഡി എഫിന് 16 അംഗങ്ങളും ബി ജെ പി ക്ക് മൂന്നംഗ ങ്ങളുമാണ് നിലവിൽ ഉണ്ടായിരുന്നത്. ഇതിൽ നിലവിൽ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന സ്വാതന്ത്രാംഗം ബീനാ ജോബി യു ഡി എഫിനുള്ള പിന്തുണ പിൻവലിച്ച് എൽ ഡി എഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News