തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകും; സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ ഇടത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു

തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകും. സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ ഇടത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണിത്. അബ്ദുഷാന, ഇ.പി കാദര്‍ കുഞ്ഞ്, വര്‍ഗീസ് പ്ലാശേരി, ഓമന സാബു എന്നി കൗണ്‍സിലര്‍മാരാണ് യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുന്നത്

Also Read- പാമ്പുകടിയേറ്റ് ചികിത്സ തേടി തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും പാമ്പ് കടിച്ചു; യുവാവിന് ദാരുണാന്ത്യം

കോണ്‍ഗ്രസിന്റെ ഗ്രൂപ്പു പോരുകളില്‍ കുടുങ്ങി ഭരണം കൃത്യമായി നടക്കുന്നില്ലെന്നാണ് സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ ആരോപണം. ഇതോടെയാണ് എല്‍ഡിഎഫിന് പിന്തുണ നല്‍കാന്‍ ഇവര്‍ തീരുമാനിച്ചത്. ഇക്കാര്യം വിശദീകരിച്ച് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ മാധ്യമങ്ങളെ കണ്ടു.

Also read- ജ്യേഷ്ഠനായ തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തി; അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയില്‍

സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന് മാധ്യമങ്ങളെ കണ്ട സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ചര്‍ച്ച തുടരുകയാണ്. മാലിന്യ പ്രശ്‌നം അടക്കം ജനങ്ങള്‍ നേരിടുകയാണ്. നാടിനെ സേവിക്കുകയാണ് ലക്ഷ്യം. ഇടതു മുന്നണി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News