പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ യോഗം ഇന്ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ചേരും. തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയ സാധ്യത സംബന്ധിച്ച് യോഗത്തിൽ ഘടകകക്ഷികളുടെ അഭിപ്രായം അറിയിക്കും.യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും കനത്ത മത്സരം നേരിട്ടു എന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തൽ. ഇക്കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
Also Read: ഹജ്ജ് തീർത്ഥാടനം; കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യവിമാനം ജൂൺ ഒന്നിന് പുറപ്പെടും
അതേസമയം ബാർ ഓണേഴ്സ് അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം സർക്കാരിനെതിരെ രാഷ്ട്രീയപരമായി ഉപയോഗിക്കണമെന്നാണ് യുഡിഎഫിനുള്ളിലെ ധാരണ.സംഭവത്തിൽ അഴിമതിയുണ്ടെന്ന് കാട്ടി പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് നേതൃത്വം ആലോചിക്കുന്നത്.ഇക്കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here