കേന്ദ്ര അവഗണന;പൊതു നിവേദനത്തിൽ ഒപ്പിടാൻ യുഡിഎഫ് എംപി മാർ തയ്യാറായില്ല: കെ എൻ ബാലഗോപാൽ

കേന്ദ്ര അവഗണനക്കെതിരായ കേരളത്തിൻ്റെ പൊതു നിവേദനത്തിൽ ഒപ്പിടാൻ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപി മാർ തയ്യാറായില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പകരം കേരളത്തെ കുറ്റപ്പെടുത്തുന്ന നിവേദനം കേന്ദ്രത്തിന് നൽകാനാണ് യുഡിഎഫ് എം പി മാർ തയ്യാറായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നവകേരള സദസിനിടെ കോട്ടയത്ത് വാർത്താ സമ്മേളനത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.

Also read:റേഷൻ വാതിൽപ്പടി വിതരണ കരാറുകാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു

കേന്ദ്ര അവഗണനക്കെതിരെ നിവേദനം നൽകാൻ എം പി മാരുടെ യോഗത്തിൽ തീരുമാനിച്ചുവെന്നും എന്നാൽ യുഡിഎഫ് എം പി മാർ തീരുമാനം അട്ടിമറിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. നിവേദനത്തിൽ ഒപ്പിടാൻ യുഡിഎഫ് എം പി മാർ തയ്യാറായില്ല. എന്നാൽ കേരളത്തെ കുറ്റപ്പെടുത്തുന്ന മറ്റൊരു നിവേദനം യുഡിഎഫ് എം പി മാർ കേന്ദ്രത്തിന് നൽകി. കേരള താൽപര്യത്തിനു വിരുദ്ധമാണ് എംപിമാരുടെ പെരുമാറ്റമെന്നും ധനമന്ത്രി വിമർശിച്ചു.

Also read:ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഐഫോൺ ഓർഡർ ചെയ്തു; യുവാവിന് ലഭിച്ചത് പിയേഴ്സ് സോപ്പ്

സംസ്ഥാനത്തെ ബോധപൂർവ്വം കേന്ദ്ര സർക്കാർ ധനപ്രതിസന്ധിയിലാക്കുകയാണ്. ഇതിൻ്റെ ഭാഗമായി കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ചു. കേരളത്തിന് ലഭിക്കേണ്ട നികുതി വിഹിതം മറ്റ് ചില സംസ്ഥാനങ്ങളിലേക്ക് വഴി തിരിച്ചുവിടുകയാണ്. കേരളത്തിന് അവകാശപ്പെട്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതായിരുന്നു നിവേദനമെന്നും അതിൽ രാഷ്ട്രീയ കാര്യങ്ങളൊന്നും ഉൾപ്പെടുത്തിയിരുന്നില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News