കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ യുഡിഎഫ് ശബ്ദിക്കുന്നില്ല: മുഖ്യമന്ത്രി

കേര‍ളത്തിനെതിരെ കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ ശബ്ദിക്കാൻ പോലും യുഡി എഫ് എംപിമാർ തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിൽ ഒന്നും നടക്കില്ല എന്ന പ്രതീതിയാണ് യുഡിഎഫ്  ഉണ്ടാക്കിയതെന്ന് കേരളം കൈവരിച്ച നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: സാമൂഹ്യമാധ്യമ രംഗത്തെ ഒരു വിദഗ്ധൻ കോണ്‍ഗ്രസിന് ബുദ്ധി ഉപദേശിക്കുന്നു, ആശയങ്ങൾ ഉണ്ടാക്കുന്നു, കഥകള്‍ മെനയുന്നു: മുഖ്യമന്ത്രി

ഇപ്പോൾ ദേശീയ പാത വികസനം പൂർത്തിയാവാൻ പോവുകയാണ്.  ഗെയിൽ പൈപ്പ് ലൈൻ പദ്ധതി വന്നു, മലയോര ഹൈവേ, തീരദേശ ഹൈവേ പദ്ധതികൾ നടന്നു കൊണ്ടിരിക്കുന്നു,
ജലപാത പദ്ധതി മുന്നോട്ട് പോവുന്നു, ഡിജിറ്റൽ യൂനിവേഴ്സിറ്റി സ്ഥാപിച്ചു, ഡിജിറ്റൽ സയൻസ് പാർക്ക് വരുന്നു. ഡിജിറ്റൽ യൂനിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവ ഇന്ത്യയില്‍ ആദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സാമൂഹ്യമാധ്യമ രംഗത്തെ ഒരു വിദഗ്ധൻ കോൺഗ്രസിന് ബുദ്ധി ഉപദേശിക്കയാണെന്നും ഇടതുപക്ഷത്തിനെതിരെ കഥകൾ മെനയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  എല്ലാതരത്തിലും സർക്കാരിനെ അവഹേളിക്കുന്നു. അതിനായി ഒരു ഏജൻസി സന്നാഹങ്ങള്‍ ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അഖില്‍ മാത്യുവിനെതിരായ ഹരിദാസന്‍റെ നുണക്കഥ; വ‍ഴിത്തിരിവായത് കൈരളി ന്യൂസ് വാര്‍ത്തകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News