യുഡിഎഫ് എംപിമാർ കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ വേദിയായ വൈക്കത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിൻറെ നയങ്ങൾക്കെതിരെ ഒരു വാക്ക് പോലും ഉച്ചരിക്കാത്ത കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തിലും കേരളത്തിൻറെ ഫണ്ട് നൽകാത്ത കേന്ദ്ര നടപടിക്കെതിരെ കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകുമെന്ന് ഉറപ്പു പറഞ്ഞിട്ടും ഡൽഹിയിലെത്തിയ എംപിമാർ അതിൽ നിന്ന് പിൻവലിക്കുകയായിരുന്നു.
Also Read: സർക്കാർ സ്ഥാനത്തുനിന്ന് മാറണമെന്ന് ആവശ്യപ്പെട്ടാൽ പടിയിറങ്ങും: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്
കേന്ദ്ര നടപടിക്കെതിരെ ഇപ്പോൾ സുപ്രീംകോടതി സമീപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇനിയെങ്കിലും യുഡിഎഫ് എംപിമാർ കേരളത്തിലെ ജനങ്ങൾക്ക് ഒപ്പം നിൽക്കുമോ എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തെ കോട്ടയം ജില്ലയിലെ നവ കേരള സദസ്സിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു.
Also Read: “ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു”: എംവി ഗോവിന്ദൻ മാസ്റ്റർ
വൈക്കത്തെ പരിപാടിക്ക് ശേഷം ജലഗതാഗത വകുപ്പിന്റെ ബോട്ട് മാർഗ്ഗമാണ് മുഖ്യമന്ത്രി അടക്കമുള്ളവർ തവണക്കടവിൽ എത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ അടക്കം ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും ജനപ്രതികളും ജനങ്ങളും ചേർന്നാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. അരൂർ ചേർത്തല മണ്ഡലങ്ങളിലാണ് ഇന്ന് നവ കേരള സദസ്സ് നടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here