വന്യജീവി ആക്രമണം; കേരളത്തിൽ വൈകാരിക പ്രതികരണം നടത്തുന്ന യുഡിഎഫ് എംപിമാർ ദില്ലിയിലെത്തിയാൽ വായ തുറക്കില്ല: എ കെ ശശീന്ദ്രൻ

വന്യജീവി ആക്രമണത്തിനെതിരെ കേരളത്തിൽ വൈകാരിക പ്രതികരണം നടത്തുന്ന യുഡിഎഫ് എംപിമാർ ദില്ലിയിലെത്തിയാൽ വായ തുറക്കില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വന്യ ജീവി പ്രതിരോധത്തിൽ പ്രധാന തടസ്സമായ കേന്ദ്ര വന നിയമത്തിനെ യുഡിഎഫ് എപിമാരുടെ ഇടപെടൽ പുറത്തുവിടാൻ അവരെ വെല്ലുവിളിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Also Read: ‘മോദിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കണം’, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ

വന്യജീവി ആക്രമണം തിരഞ്ഞെടുപ്പ് വിഷയമാക്കുന്ന യുഡിഎഫ് യഥാർത്ഥത്തിൽ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് വനം മന്ത്രി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് കേന്ദ്ര വനം വന്യജീവി നിയമമാണ് തടസ്സം. വന്യജീവി ആക്രമണത്തിന് ഇരയാവുന്നവർക്കുള്ള നഷ്ടപരിഹാരത്തിൻ്റെ കാര്യത്തിലും കേന്ദ്രം തെറ്റിദ്ധരിപ്പിക്കുകയാണ്. സംസ്ഥാന സർക്കാർ മലയോര കർഷകർക്ക് വേണ്ടി സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടാതെ കേരളസർക്കാറിനെതിരെ ജനവികാരം തിരിച്ചു വിടാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

Also Read: ഉത്സവ നോട്ടീസിനൊപ്പം തുഷാർ വെള്ളാപ്പള്ളിയുടെ ആശംസ കാർഡും, പ്രതിഷേധവുമായി ശാഖായോഗം കുടുംബാംഗങ്ങൾ

പതിനെട്ട് യുഡിഎഫ് എംപിമാർ പാർലമെൻ്റിൽ വന്യജീവി ആക്രമണത്തെക്കുറിച്ച് ഒന്നും മിണ്ടിയില്ല. ഏറ്റവും കൂടുതൽ വനൃമൃഗ ശല്യം നേരിടുന്ന വയനാടിനെ പ്രതിനിധീകരിക്കുന്ന രാഹുൽ ഗാന്ധി അവിടെയുള്ള ജനങ്ങളെ വഞ്ചിക്കുകയാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വന്യമൃഗ പ്രശ്നം നേരിടുന്ന ലോക്സഭ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന യുഡിഎഫ് എംപിമാരൊന്നും പാർലമെൻ്റിൽ ഒരിടപെടലും നടത്തിയില്ല. അവർക്ക് ഈ വിഷയം ഉന്നയിച്ച് വോട്ട് ചോദിക്കാൻ അർഹതയില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News