ഡിസിസി പ്രസിഡന്റിന്റെ നിർദേശം ഉണ്ടായിട്ടും സ്ഥാനം ഒഴിഞ്ഞില്ല; യുഡിഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയവുമായി യുഡിഎഫ്

കോഴിക്കോട് യുഡിഫ് ഭരിക്കുന്ന മാവൂർ പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയവുമായി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി. കോൺഗ്രസ്‌ പ്രവർത്തക വാസന്തിക്കെതിരെ കോൺഗ്രസ്‌ പ്രാദേശിക നേതാവ് വളപ്പിൽ അബ്ദുൽ റസാഖിന്റെ നേതൃത്വത്തിലാണ് പ്രമേയം ഉയർത്തുന്നത്. ഡിസിസി പ്രസിഡന്റിന്റെ നിർദേശം ഉണ്ടായിട്ടും പ്രസിഡന്റ്‌ സ്ഥാനം ഒഴിയാത്തതിലാണ് പ്രമേയം. ഇന്ന് ചേരുന്ന യോഗത്തിൽ നോട്ടീസ് നൽകും.

Also Read; മദ്യനയത്തെ കുറിച്ച് പഠിക്കാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത് യുഡിഎഫ് ഭരണ കാലത്ത്; രേഖകൾ പുറത്ത്

6 മാസം കഴിഞ്ഞാൽ വാസന്തി സ്ഥാനം ഒഴിയണമെന്ന് ധാരണ ഉണ്ടായിരുന്നുവെന്നാണ് കോൺഗ്രസ്‌ പ്രവർത്തകർ ഉന്നയിക്കുന്ന വാദം. എന്നാൽ വാസന്തി ഇത് നിഷേധിക്കുകയായിരുന്നു. ഒരു സുപ്രഭാതത്തിൽ തന്നോട് രാജി വെക്കാൻ പറയുകയായിരുന്നുവെന്നും, നേതൃത്വത്തിനോട് പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിലും പരിഹാരം ഉണ്ടായില്ലന്നും വാസന്തി പറഞ്ഞു.

Also Read; ദുരിതപെയ്ത്തിൽ കോട്ടയം ജില്ലയിൽ വ്യാപകനഷ്ടം; മീനച്ചിൽ താലൂക്കില്‍ മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News