അസ്ഥിരമായി യുഡിഎഫ് മുന്നണി; കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക്

UDF

കോഴിക്കോട്: യുഡിഎഫ് ഭരിക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക്. സസ്പെൻഷനിലായ പോളി കാരക്കട പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കൈരളി ന്യൂസിനോട് പറഞ്ഞു. ലീഗ് മുന്നണി വിട്ടേക്കുമെന്നും ആശങ്കയുണ്ട്. ഇതോടെയാണ് പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.

കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം മുസ്ലിംലീഗിന് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കടയെ സസ്പെൻ്റ് ചെയ്യാനും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോണ്‍സണ്‍ താന്നിക്കലിനെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യാനും കോൺഗ്രസ് ജില്ല നേതൃത്വം തീരുമാനിച്ചത്.

Also Read: മാപ്പിൽ കാര്യമില്ല അൻവറിനെ വെട്ടിലാക്കി ‘കത്ത്’

പാർട്ടി നടപടി എടുത്താലും പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ലീഗിന് വിട്ടുകൊടുക്കില്ലെന്നും രാജി വെക്കില്ലെന്നും പോളി കാരക്കട കൈരളി ന്യൂസിനോട് വ്യക്തമാക്കി

ലീഗ് തെരഞ്ഞെടുപ്പ് സമയത്ത് പോലും സഹകരിച്ചില്ലെന്നും മുന്നണി മാര്യാദ പാലിച്ചില്ലെന്നു പോളി കാരക്കട പറയുന്നു. 4 വർഷം കഴിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ലീഗിന് നൽകണമെന്നായിരുന്നു ധാരണ. ഇത് പ്രാദേശിക നേതൃത്വം അംഗീകരിക്കാത്തതാണ് കോൺഗ്രസിൽ വലിയ പ്രതിസന്ധി നൃഷ്ടിച്ചിരിക്കുന്നത്.

Also Read: നേതാക്കളുടെ തമ്മിലടിയെ തുടർന്ന് മാറ്റിയ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഉടൻ നടത്താൻ ഹൈക്കമാൻഡ് നിർദ്ദേശം; യോഗം 19ന് ചേരുമെന്ന് കെപിസിസി

കൂരാച്ചുണ്ടിൽ ലീഗ് യുഡിഎഫ് വിടുന്നെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് മുഖം രക്ഷിക്കാൻ നടപടിയുമായി ജില്ലകോൺഗ്രസ് കമ്മിറ്റി രംഗത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News