വെമ്പായം പഞ്ചായത്തിൽ എസ്ഡിപിഐയെ കൂട്ടുപിടിച്ച് ഭരണം നേടി യൂഡിഎഫ്

UDF SDPI

എസ്ഡിപിഐ കൂട്ടുകെട്ടിൽ തിരുവനന്തപുരം വെമ്പായം പഞ്ചായത്തിൽ ഭരണം പിടിച്ച് യുഡിഎഫ്. എൽഡിഎഫ് ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ ഭരണം പിടിക്കാനാണ് യുഡിഎഫ് എസ്ഡിപിഐയുമായി കൂട്ടുചേർന്നത്. എസ്ഡിപിഐ പിന്തുണയിൽ കക്ഷിനില തുല്യമായതോടെ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നും യുഡിഎഫിനെ പിന്തുണക്കുമെന്നും എസ്ഡിപിഐ പറഞ്ഞിരുന്നു. എന്നാൽ എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കേണ്ടെന്നാണ് അന്ന് യുഡിഎഫ് തീരുമാനിച്ചതെന്നാണ് നേതാക്കൾ പറഞ്ഞത്.

Also Read: വയനാട് ഉപതെരഞ്ഞെടുപ്പ്, മൽസര ചിത്രം തെളിഞ്ഞു.. തെരെഞ്ഞെടുപ്പ് ഗോദയിൽ അങ്കത്തിനൊരുങ്ങി 16 പേർ

എസ്ഡിപിഐയുമായുള്ള അവിശുദ്ധ ബന്ധം യുഡിഎഫ് തുടരുന്നതിന്റെ തെളിവാണിപ്പോൾ പഞ്ചായത്ത് ഭരണം പിടിക്കാൻ എസ്ഡിപിഐയെ കൂട്ടുപിടിച്ചതിലൂടെ പുറത്തുവരുന്നത്. കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയം തന്നെയാണ് എസ്ഡിപിഐയുമായുള്ള അവിശുദ്ധബന്ധം പുറത്തുവരുന്നത്.

News Summary: UDF got administration in Thiruvananthapuram Vembayam Panchayat in alliance with SDPI

Community-verified icon
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News