അവിശുദ്ധകൂട്ടുകെട്ട്: പാലക്കാട്ടെ യുഡിഎഫ് വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തി എസ്ഡിപിഐ

UDF - SDPI

യു ഡി എഫിന്റെ വർ​ഗീയ കക്ഷികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് വെളിപ്പെടുത്തുന്ന തരത്തിൽ പാലക്കാട് ന​ഗരത്തിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ആഭിവാദ്യമർപ്പിച്ച് എസ്ഡിപിഐ. വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടന്ന് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് നേടിതോടെയാണ് എസ്‍ഡിപിഐ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയത്.

വര്‍ഗീയ ശക്തികളുമായി യുഡിഎഫിന് അന്തര്‍ധാരയുണ്ടെന്ന് ആരോപണം ശരിവെക്കുന്നതാണ് എസ്ഡിപിഐയുടെ ഇപ്പോഴത്തെ ആഹ്ലാ​ദപ്രകടനം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒരിക്കല്‍പോലും വര്‍ഗീയ സംഘടനയായ എസ്‍ഡിപിഐയെ യുഡിഎഫോ സ്ഥാനാര്‍ഥിയോ തള്ളിപ്പറയുകയോ, വോട്ട് വേണ്ടെന്ന് പറയുകയോ ചെയ്തിരുന്നില്ല. എസ്‍ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് എല്‍ഡിഎഫ് ചോദ്യം ഉന്നയിച്ചിട്ടും യുഡിഎഫ് ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു.

Also Read: ചേലോടെ ചെങ്കൊടി ഉയർത്തി; ചേലക്കരയിൽ ഇടതുപക്ഷ സ്ഥാനാർഥി യു ആർ പ്ര​ദീപ് ജയിച്ചു

തെരഞ്ഞെടുപ്പ് സമയത്ത് വെമ്പായം പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചിരുന്നു. എസ്ഡിപിഐ നേതാക്കള്‍ പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് അറിയിച്ച വിഷയത്തിൽ പ്രതികരണം തേടിയപ്പോൾ വ ഒഴിഞ്ഞു മാറുന്ന നിലപാടായിരുന്നു ഷാഫി പറമ്പില്‍ സ്വീകരിച്ചത്. എസ്ഡിപിഐ എന്ന വാക്കുപോലും പറയാതെയായിരുന്നു ഷാഫിയുടെ അന്നത്തെ പ്രതികരണം.

Also Read: ‘സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്’: മന്ത്രി പി എ മുഹമ്മദ് റിയാസ്

വര്‍ഗീയ ശക്തികളുമായി അന്തര്‍ധാരയുണ്ടാക്കിയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരിക്കുന്നതെന്ന എല്‍ഡിഎഫ് ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ എസ്ഡിപിഐയുടെ ആഹ്ലാദപ്രകടനം. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എസ്‍ഡിപിഐ-ജമാ അത്തെ ഇസ്ലാമി സംഘടനകളുടെ പിന്തുണ യുഡിഎഫ് തേടിയിരുന്നു. യുഡിഎഫുമായി ചര്‍ച്ച നടത്തി തന്നെയാണ് പിന്തുണ നല്‍കിയതെന്ന് എസ്‍ഡിപിഐ നേതൃത്വവും വെളിപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration