ജനത്തെ തെരുവിൽ വലച്ച് യുഡിഎഫിന്റെ സെക്രട്ടറിയറ്റ് വളയൽ സമരം

തെരുവിൽ ജനത്തെയും ജീവനക്കാരെയും വലച്ച് യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരം. എംജി റോഡിലെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. സമരത്തിനിടയിലും സെക്രട്ടറിയേറ്റിലെ പ്രവർത്തനം സാധാരണഗതിയിൽ തുടരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടറിയറ്റിൽ എത്തി. 3498 ജീവനക്കാർ ജോലിക്ക് ഹാജരായി.

Also Read; ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടു; വടകര സ്വദേശിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ

സമരത്തിനിടയിലും സെക്രട്ടറിയറ്റിലെ പ്രവർത്തനം തടസപ്പെട്ടില്ല, 3498 ജീവനക്കാർ ജോലിക്ക് ഹാജരായി. 3808 ആണ് ഇന്നലത്തെ ഹാജർ. 75% ജീവനക്കാരും ഇന്നും ജോലിക്ക് ഹാജരായി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ് സമരം ഉദ്ഘാടനം ചെയ്തത്. കെടുകാര്യസ്ഥതയാണ് ഇടത് സർക്കാരിന്റെ മുഖമുദ്ര എന്ന് വിഡി സതീശൻ പറഞ്ഞു.

Also Read; മിസോറാമില്‍ ശക്തമായ ത്രികോണ മത്സരം

യുഡിഎഫ് നേതാക്കളായ കെ. സുധാകരൻ, എംഎം ഹസ്സൻ ,പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, ഇടി മുഹമ്മദ് ബഷീർ,എൻകെ പ്രേമചന്ദ്രൻ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ് ,മോൻസ് ജോസഫ്, തുടങ്ങി എംപിമാരും എംഎൽഎമാരും സമരത്തിന് നേതൃത്വം നൽകി. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരും മറ്റു ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത വോളൻ്റിയർമാരുമാണ് സമരത്തിൽ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News