നാദാപുരം തൂണേരിയിൽ സ്ത്രീയുടെ കഴുത്തിൽ നിന്ന് മാലപൊട്ടിച്ച വാണിമേൽ സ്വദേശി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണെന്ന നിലയിൽ പ്രചരിക്കുന്നത് യുഡിഎഫ് നിർമ്മിച്ച വ്യാജവാർത്തയെന്ന് സിപിഐഎം വാണിമേല്‍ ലോക്കല്‍ കമ്മിറ്റി.
കേസിലെ പ്രതി ഒരിക്കലും ബ്രാഞ്ച് സെക്രട്ടറിയോ പാർട്ടി മെമ്പറോ ആയിട്ടില്ല. പാർട്ടിയെ പൊതുജനമധ്യത്തിൽ താറടിക്കുന്നതിനായി ബോധപൂർവ്വം പ്രചരിപ്പിക്കുന്ന കള്ള വാർത്ത അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. കള്ളപ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വാണിമേല്‍ ലോക്കല്‍ കമ്മിറ്റി ടി.പ്രദീപ്കുമാർ അറിയിച്ചു.
വ്യാഴം ഉച്ചയ്ക്കാണ് റോഡിലൂടെ പോകുകയായിരുന്ന 56 കാരിയുടെ മാല പൊട്ടിച്ചയാളെ നാട്ടുകാര്‍ പിടികൂടി നാദാപുരം പൊലീസിലേല്‍പ്പിച്ചത്. വാണിമേലിലെ നീളം പമ്പത്ത് സാജുവിനെ (39) കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇയാളെ പിടികൂടുന്ന ദൃശ്യങ്ങളില്‍ പ്രതി സിപിഐഎം പ്രവര്‍ത്തകനാണ് എന്ന തരത്തില്‍ തലക്കെട്ടുകളെഴുതി വലിയ തോതില്‍ പാര്‍ട്ടിക്കെതിരെ വ്യാജ പ്രചാരണങ്ങളാണ് യുഡിഎഫ് അഴിച്ചുവിടുന്നത്. യാസര്‍ എടപ്പാള്‍, റിജിത്ത് മൊട്ടപ്പാറ തുടങ്ങിയ പേജുകളിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
വ്യാജ വാര്‍ത്ത പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്
ALSO READ: കേസിന് പിറകെ കേസുകൾ: ‘മീശ വിനീത് വീണ്ടും പൊലീസ് പിടിയിൽ’,
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here