കോട്ടയത്തെ ആകാശപാത നടപ്പാക്കണമെന്നാവശ്യപ്പെട്ട് വഴിയടച്ച് യു.ഡി.എഫിൻ്റെ പ്രതിഷേധം. നഗര സഭയിലേക്കും, എം. സി റോഡിലേക്കുമുള്ള വഴി പൂർണ്ണമായും അടച്ചുകൊണ്ടാണ് സമരപന്തൽ ഒരുക്കിയത്. ഒരു പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന ഉപവാസ സമരമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
also read:മദ്യപിച്ച് കെഎസ്ആര്‍ടിസി ബസില്‍ കോണ്‍ഗ്രസ് നേതാവിന്റെ വണ്‍മാന്‍ ഷോ; പൊലീസ് ഇടപെട്ടു
ജന ജീവിതത്തിന് ഭീഷണിയായ കോട്ടയത്തെ ആകാശപാത യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി യുഡിഎഫ് സമരം സംഘടിപ്പിച്ചത്. ആകാശപാതയ്ക്ക് കീഴിലായിരുന്നു സമര പന്തൽ ഒരുക്കിയത്. ഇതുമൂലം നഗരസഭയിലേക്ക് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത വിധം വഴി പൂർണമായും അടച്ചു. എം സി റോഡിലൂടെ ആളുകൾക്ക് ഇരുവശങ്ങളിലേക്കും സഞ്ചരിക്കാൻ കഴിയാതായി. നിയമം ലംഘിച്ച് സമരപന്തൽ ഒരുക്കിയ നടപടിക്ക് എതിരെ പരാതിയുമായി സി.പി.ഐ.എം രംഗത്ത് വന്നു.
ഏകദിന ഉപവാസം രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെ നടപ്പാക്കിയ ആകാശപാത പദ്ധതി കോട്ടയത്തെ ദുരന്ത സ്മാരകമായി മാറിയിട്ട് വർഷങ്ങളായി. കാലപ്പഴക്കം മൂലം തൂണുകൾ തുരുമ്പെടുത്തു തുടങ്ങി കഴിഞ്ഞു. തൂണുകൾ സ്ഥാപിച്ചത് ഒഴിച്ചാൽ കാര്യമായ നടപടികൾ ഒന്നും തിരുവഞ്ചൂർ നടത്തിയിരുന്നില്ല. പദ്ധതി യാഥാർത്ഥ്യമാക്കാൻ മതിയായ സ്ഥലം ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി. ഇതാണ് നിർമ്മാണം നിലയ്ക്കുവാൻ ഇടയാക്കിയത്.
also read: ഉത്തരാഖണ്ഡില്‍ കനത്ത മഴ; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here