നവകേരള സദസ്സിന് പിന്തുണയുമായി യുഡിഎഫ് ഭരിക്കുന്ന നഗരസഭ

നവകേരള സദസ്സിന് പിന്തുണയുമായി യുഡിഎഫ് ഭരിക്കുന്ന ശ്രീകണ്ഠപുരം നഗരസഭ. സദസ്സിനെ പിന്തുണച്ച് നഗരസഭ പണം അനുവദിച്ചിട്ടുണ്ട്. 50000 രൂപയാണ് അനുവദിച്ചത്. എന്നാൽ നവകേരള സദസ്സിന് പണം നൽകില്ലെന്നായിരുന്നു യു ഡി എഫ് തീരുമാനം. ഈ നിർദേശം തള്ളിയാണ് ശ്രീകണ്ഠാപുരം നഗരസഭ പണം അനുവദിച്ചിരിക്കുന്നത്.

ALSO READ: തൊണ്ടി മുതലായ മീനുമായി പൂച്ച പിടിയിൽ, മത്സ്യവില്പനക്കാരെ വലച്ച കള്ളനെ തൂക്കിയെടുത്ത് പൊലീസ്; വൈറലായ എ ഐ ചിത്രങ്ങൾ കാണാം

കണ്ണൂർ ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന നഗരസഭയാണ് ശ്രീകണ്ഠപുരം. വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗമാണ് നവകേരള സദസ്സിന്റെ നടത്തിപ്പിനായി 50000 രൂപ അനുവദിച്ചത്. 18 യുഡിഫ് അംഗങ്ങളിൽ 17 പേരും തുക അനുവദിക്കുന്നതിനെ പിന്തുണച്ചു. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസ്സിനായി പണം അനുവദിക്കില്ലെന്നായിരുന്നു സംസ്ഥാനതലത്തിൽ യുഡിഎഫിന്റെ തീരുമാനം. പണം അനുവദിക്കരുതെന്ന് തദ്ദേശ സ്ഥാപനമേധാവികൾക്ക് നിർദ്ദേശവും നൽകിയിരുന്നു. ഇത് തള്ളിയാണ് ശ്രീകണ്ഠപുരം നഗരസഭ പണം അനുവദിച്ചത്.

സംഭവം ചർച്ചയായതിന് പിന്നാലെ കോൺഗ്രസ് നേതൃത്വം ഇടപെട്ടു. പണം അനുവദിച്ച തീരുമാനം പിൻവലിക്കണമെന്ന് നഗരസഭ ചെയർപേഴ്സൻ ഡോ കെ വി ഫിലോമിനയോട് ആവശ്യപ്പെട്ടു. സമ്മർദ്ദം ശക്തമായ സാഹചര്യത്തിൽ തീരുമാനം പിൻവലിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. നവകേരള സദസിന്റെ നടത്തിപ്പിനായി പഞ്ചായത്തുകൾക്ക് 50000 രൂപ വരെയും നഗരസഭകൾക്ക് ഒരു ലക്ഷം രൂപ വരെയും അനുവദിക്കാമെന്ന് അഡീ ചീഫ് സെക്രട്ടറി ഉത്തരവിറക്കായിരുന്നു. ഇത് പരിഗണിച്ചാണ് ശ്രീകണ്ഠപുരം നഗരസഭ തുക അനുവദിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News