മലപ്പുറത്ത് യുഡിഎഫിന്റെ ആളുകളാണ് നവകേരള സദസിലേക്ക് ഇരച്ചുകയറുന്നത്; മന്ത്രി സജി ചെറിയാൻ

മലപ്പുറത്ത് യുഡിഎഫിന്റെ ആളുകളാണ് നവകേരള സദസിലേക്ക് ഇരച്ചുകയറുന്നതെന്ന് മന്ത്രി സജി ചെറിയാൻ. മലപ്പുറം എൽഡിഎഫിന് തീരെ സ്വാധീനമില്ലാത്ത ജില്ലയാണ്. എന്നിട്ടുപോലും നവകേരള സദസിന് വമ്പിച്ച ജനപങ്കാളിത്തമാണുള്ളത്. ഇത് ജനങ്ങൾ നവകേരള സദസിനെ ഏറ്റെടുത്തതിന്റെ തെളിവാണെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: കോൺഗ്രസ്സിൽ അച്ചടക്ക ലംഘനം നടത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ; സ്വന്തം വീട്ടിൽ ഗ്രൂപ്പ് യോഗം വിളിച്ചു

നവകേരള സദസ് ഇന്ന് മലപ്പുറം ജില്ലയിലാണ് പര്യടനം നടത്തുക. മലപ്പുറത്തെ സാഹചര്യത്തിലൂടെ നവകേരള സദസ് ഒരു വ്യത്യസ്തമായ രാഷ്ട്രീയ മുന്നേറ്റത്തിന്റെ പതിപ്പ് കൂടെയാണെന്ന് തെളിയുകയാണെന്നും അദ്ദേഹത്തെ കൂട്ടിച്ചേർത്തു. നവകേരള സദസിന് രാഷ്ട്രീയമില്ല. അത് ജനങ്ങളുടെ പരിപാടിയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് നവകേരള സദസുകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. അത് ജനങ്ങൾക്ക് മനസിലായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: അബികേൽ സാറാ കിഡ്നാപിംങ് കേസ്; പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു

വരും ദിവസങ്ങളിലും ഇതിലധികം ജനപങ്കാളിത്തമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News