കേരളത്തെ തകർക്കണമെന്ന ചിന്തയാണ് യുഡിഎഫിന്; മുഖ്യമന്ത്രി

കേരളത്തെ തകർക്കണമെന്ന ചിന്തയാണ് യുഡിഎഫിനെന്ന് മുഖ്യമന്ത്രി. മലപ്പുറത്തെ നവകേരള സദസിന്റെ വേദിയായ കാലിക്കറ്റ് സർവകലാശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നന്മ ആഗ്രഹിക്കാത്തതുകൊണ്ടാണ് നവകേരള സദസ് പോലെ ഒരു പരിപാടിയെ ബഹിഷ്‌കരിക്കുന്ന തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് സർക്കാർ യാത്ര സംഘടിപ്പിച്ചത്, യുഡിഎഫിനെ ബാധിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനുമല്ല, മറിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ: കേരളത്തിലേക്ക് ട്രെയിൻ ചോദിക്കും; റെയിൽവേ തമിഴ്നാട്ടിലേക്ക് അനുവദിക്കും; വിചിത്ര നടപടി മുൻപും

നാം ഒന്നിച്ചു നിന്ന് നമ്മുടെ നാടിൻറെ വികസനം ഉറപ്പുവരുത്തണം. അതിനാണ് നവകേരള സദസ്സുകൾ സംഘടിപ്പിക്കുന്നത്. 2011 മുതൽ 21 വരെയുള്ള കാലം ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നതാണ്. മഹാപ്രളയവും കോവിഡ് മഹാമാരിയും വന്നിട്ടും നമ്മൾ തകർന്ന് പോയില്ല. യുഡിഎഫ് അധികാരത്തിൽ വന്ന കാലവും ഇരുന്ന കാലവും അധികാരത്തിൽ നിന്ന് ഇറങ്ങുന്ന കാലവും പരിശോധിക്കണം. അതിലെ വ്യത്യാസം മനസ്സിലാക്കണം. 2011 എൽഡിഎഫ് സർക്കാർ അധികാരത്തിൽ നിന്ന് ഒഴിയുന്നത് 3500 കോടി രൂപ ഖജനാവിൽ ബാക്കിയുള്ളപ്പോഴാണ്. 2016-ൽ യുഡിഎഫ് അധികാരത്തിൽ നിന്ന് ഒഴിയുമ്പോൾ ഖജനാവിൽ 173 കോടി രൂപ കമ്മി ആയിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ആദ്യം ഉണ്ടായിരുന്ന പെൻഷൻ തുക കൊടുത്ത് തീർക്കാനാണ് സർക്കാർ ശ്രമിച്ചത്. 600 രൂപയിൽ പതിയെ പതിയെ ഇപ്പോൾ 1600 രൂപയിൽ എത്തി നിൽക്കുന്നത് എൽഡിഎഫ് അധികാരത്തിൽ വന്നത് കൊണ്ടാണ്.

ALSO READ:വിവാഹവേദിയിൽ വധു ഉൾപ്പെടെ നാലുപേരെ വരൻ വെടിവെച്ചു കൊലപ്പെടുത്തി; ശേഷം ആത്മഹത്യ ചെയ്തു

യുഡിഎഫ് സർക്കാർ ചെയ്തത് പദ്ധതികൾ പ്രഖ്യാപിക്കുക മാത്രം ആയിരുന്നു. ഇപ്പോൾ യുഡിഎഫ് വലിയ വാശിയോടെ പരിപാടി ബഹിഷ്കരിക്കുക മാത്രമല്ല പരിപാടി തകരാൻ ആവുന്നതെല്ലാം ശ്രമിക്കുകയാണ്. എന്നാൽ ഇത് ജനങ്ങൾ ഏറ്റെടുത്തു. ജനലക്ഷങ്ങളുമായാണ് സംവദിച്ചത്. കേരളത്തിലെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ നിങ്ങൾ ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് എന്നാണ് ജനങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News