‘പാലക്കാട്ടെ യുഡിഎഫ് വിജയം വർഗീയതയെ കൂട്ടുപിടിച്ച്’: മന്ത്രി പി രാജീവ്

പാലക്കാട് യു ഡി എഫ് വിജയം വർഗീയതയെ കൂട്ടുപിടിച്ചെന്ന് മന്ത്രി പി രാജീവ്. ഇതോടെ യു ഡി എഫ് – ബി ജെ പി ഡീൽ തെളിഞ്ഞുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പാലക്കാട്‌ സിപിഎം ന് വോട്ട് കൂടുകയാണ് ചെയ്തത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. തൃശൂരിൽ സഹായിച്ചതിനു പകരം പാലക്കാട് കോൺഗ്രസിനെ ബിജെപി സഹായിച്ചു. ഇതിലൂടെ പരസ്പര സഹകരണം വ്യക്തമായെന്നും മന്ത്രി പറഞ്ഞു.

Also read: ചേലക്കരയിലെ തോൽവി; കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു

അതേസമയം, പാലക്കാട് ആർ എസ് എസ് – കോൺഗ്രസ് – എസ് ഡി പി ഐ ഡീൽ എന്ന് എ കെ ബാലൻ. ഇക്കാര്യത്തിൽ സരിൻ നൽകിയ മുന്നറിയിപ്പ് പൂർണ്ണമായും ശരിയായെന്നും ചരിത്രത്തിൽ ആദ്യമായിട്ടാണ് ആർഎസ്എസ് പ്രവർത്തകൻ യുഡിഎഫിൽ നിന്ന് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എൽ ഡി എഫ് നിലവിലെ നില മെച്ചപ്പെടുത്തിഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളൊട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also read: ‘നഷ്ടപ്പെട്ട ബാല്യത്തിന് പകരമാകാൻ ഒന്നിനും കഴിയില്ല’; അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സഹായം യുഡിഎഫിന് ലഭിച്ചിരുന്നു. യുഡിഎഫ് ആർഎസ്എസ് പാലമായിരുന്നു സന്ദീപ് വാര്യർ. നയത്തിൽ നിന്ന് മാറാൻ സിപിഎമ്മിനും എൽഡിഎഫിനും കഴിയില്ല. പാലക്കാട് ശക്തമായ പ്രകടനം നടത്താൻ എൽ ഡി എഫിന് കഴിഞ്ഞു. നിലപാടിൻ്റെ ഭാഗമായാണ് സരിൻ എൽഡിഎഫിലേക്ക് വന്നത്. അതിൽ മാറ്റം ഉണ്ടാകില്ല എന്നും എ കെ ബാലൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News