പയ്യന്നൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ യുഡിഎഫ് അക്രമം: രണ്ട് പേര്‍ ആശുപത്രിയില്‍

കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ പയ്യന്നൂര്‍ കാറമേല്‍ യുപി സ്‌കൂളില്‍ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. കെ വി ലാലു (39), ടി വി നിതുല്‍ (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ:സംസ്ഥാനത്ത് 46.02 പോളിംഗ് ശതമാനം; പുറത്തുവന്നത് 02. 15 PM വരെയുള്ള കണക്കുകള്‍

തെരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കെ എല്‍ഡിഎഫ് ബൂത്ത് ഏജന്റിനെ ഒരു സംഘം യുഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത എല്‍ഡിഎഫ് പ്രവര്‍ത്തകരെയും അക്രമിച്ചു. ഇതിനിടയില്‍ സ്ഥലത്തെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 15 മിനുട്ടിലധികം സ്‌കൂള്‍ കോമ്പൗണ്ടില്‍ വോട്ടര്‍മാരോടെ സംസാരിച്ചു. ഇതിനെതിരെ എല്‍ഡിഎഫ് ഏജന്റ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി.

ALSO READ:‘വോട്ട് ചെയ്തിട്ടല്ലേ വോട്ട് ചോദിക്കേണ്ടത്,വോട്ട് ചെയ്യാത്തതിന്റെ അപകര്‍ഷതാബോധമൊന്നും മുഖത്ത് കാണാനില്ല’; രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News