കെകെ ശൈലജ ടീച്ചർക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല കമന്‍റിട്ട കോൺഗ്രസ് പ്രവർത്തകന് തടവും പി‍ഴയും

cyber attack against kk shylaja

വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെകെ ശൈലജ ടീച്ചർക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല കമന്‍റിട്ട കേസിൽ കോൺഗ്രസ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി മെബിൻ തോമസിനെ നാദാപുരം ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതി പിരിയും വരെ തടവ് ശിക്ഷയും 15,000 രൂപ പിഴയുമാണ് ശിക്ഷ.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ വടകര എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല കമന്‍റ് ഇട്ട കേസിലാണ് കോൺഗ്രസ് പ്രവർത്തകനെ കോടതി ശിക്ഷിച്ചത്. സജീവ കോൺഗ്രസ് പ്രവർത്തകനായ പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. ശൈലജ ടീച്ചർക്കെതിരായ മെബിൻ തോമസിന്‍റെ അശ്ലീല കമന്‍റിനെതിരെ ഡിവൈഎഫ്ഐ ചാത്തൻകോട് മേഖലാ കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി.

ALSO READ; കൈരളി ന്യൂസ് റിപ്പോർട്ടർക്ക് നേരെയുള്ള കോൺഗ്രസ് നേതാക്കളുടെ അതിക്രമം; പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ

തൊട്ടിൽപ്പാലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ വടകര എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ ടീച്ചർക്കെതിരെ കോൺഗ്രസ്, ലീഗ് പ്രവർത്തകർ വ്യാപകമായ സൈബർ ആക്രമണം നടത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News