അക്രമം അഴിച്ചുവിട്ട് യുഡിഎഫ്; എൽഡിഎഫിന്റെ പ്രചരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ആർജെഡി പ്രവർത്തകർക്ക് നേരെയും ആക്രമണം

എൽഡിഎഫിന്റെ പ്രചരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ആർജെഡി പ്രവർത്തകരെ യുഡിഎഫ് പ്രവർത്തകർ ആക്രമിച്ചു. ബേപ്പൂർ നല്ലളത്ത് വെച്ച് ഇന്ന് വൈകുന്നേരം ആയിരുന്നു സംഭവം. ഫിറോസ് ഖാൻ (ആർജെഡി സംസ്ഥാന കമ്മിറ്റി അംഗം) ഇസ്മായിൽ (മണ്ഡലം പ്രസിഡന്റ്), ഗഫൂർ മങ്ങലോടി, ജംഷാദ് (മേഖല പ്രസിഡന്റ്) എന്നിവരെയാണ് ആക്രമിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും അക്രമിച്ചു. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആർ ജെ ഡി കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ആർജെഡി നേതാക്കൾ നല്ലളം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; കോട്ടയത്ത് കൊട്ടിക്കലാശത്തിനിടയിൽ എൽഡിഎഫ് പ്രവർത്തകർക്കുനേരെ കോൺഗ്രസിന്റെ ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News