ഉപതെരഞ്ഞെടുപ്പിനിടെ പോളിങ് ബൂത്തിനുള്ളിലേക്ക് കോൺഗ്രസ് പ്രവർത്തകരെയും കൂട്ടി സന്ദർശനം നടത്താനെത്തിയ യുഡിഎഫ് സ്ഥാനാർഥി സ്വയം പരിഹാസ്യനായി മടങ്ങി. വെണ്ണക്കര ഗവ. ഹൈസ്‌കൂൾ 48-ാം നമ്പർ ബൂത്തിലാണ് യുഡിഎഫ് സംഘർഷമുണ്ടാക്കിയത്. സംഘം ചേർന്ന് യുഡിഎഫ് സ്ഥാനാർഥിയും സംഘവും ബൂത്തിലെത്തി വോട്ടഭ്യർഥിച്ചത് മറ്റുള്ളവർ ചോദ്യം ചെയ്തതോടെ യുഡിഎഫ് പ്രവർത്തകർ സംഘർഷത്തിന് മുതിരുകയായിരുന്നു. പോളിങ് ബൂത്തിനുള്ളിൽ സ്ഥാനാർഥിക്കുമാത്രം കയറാമെന്നിരിക്കെ UDF സ്ഥാനാർഥി പരിവാരങ്ങളുമായി എത്തി വോട്ടഭ്യർഥിച്ചതാണ് സംഘർഷത്തിന് കാരണമായതെന്ന് വോട്ടെടുപ്പിനെത്തിയ ആളുകൾ അഭിപ്രായപ്പെട്ടു.
അതേസമയം, ചട്ടം ലംഘിച്ച് UDF സ്ഥാനാർഥി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചത് പരാജയ ഭീതിയുള്ളതിനാലാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും പ്രവർത്തകരുമാണ് സംഘർഷത്തിന് പിന്നിലെന്ന് തുടർന്ന് LDF പ്രവർത്തകർ ആരോപിച്ചു. തുടർന്ന് പ്രദേശത്തേക്ക് കൂടുതൽ പൊലീസ് എത്തിയതോടെ സംഘർഷത്തിന് അയവ് വരുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here