യുഡിഎഫിന്റെ 18എംപിമാര്‍ കേരളത്തിന്റെ ശബ്ദം കഴിഞ്ഞ അഞ്ച് വര്‍ഷം പാര്‍ലമെന്റില്‍ ഉയര്‍ത്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം കേരളത്തിന്റെ ശബ്ദം കേള്‍ക്കാറുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം അത് നേര്‍ത്തതായിപ്പോയി. പാര്‍ലമെന്റില്‍ നമ്മുടെ ശബ്ദമുയരുക എന്നത് പ്രധാനമാണ്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അതുണ്ടായില്ലെന്നും യുഡിഎഫിന്റെ 18 എം പിമാര്‍ മൂലം കേരളത്തിന്റെ ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങിയില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ALSO READ:ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024: നാലാം ഘട്ടത്തില്‍ പത്തു സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജനങ്ങള്‍ പല കാര്യങ്ങളും മനസ്സിലാക്കി. പൗരത്വ നിയമ ഭേദഗതി രാജ്യത്തിന്റെ നല്ലൊരു വിഭാഗം ജനങ്ങളെ ആശങ്കയിലാക്കി. രാജ്യത്ത് ഇപ്പോള്‍ ജനങ്ങളുടെ അര്‍ഹത നിശ്ചയിക്കുന്നത് മതാടിസ്ഥാനത്തിലാണ്. കേന്ദ്രം ഭരണഘടനയെ പച്ചയായി പിച്ചിച്ചീന്തുന്നു. പൗരത്വ നിയമ ഭേദഗതി വന്നപ്പോള്‍ അതിനെതിരെ ആദ്യത്തെ ശബ്ദം കേരളത്തിന്റേതായിരുന്നു. സംസ്ഥാന സര്‍ക്കാരിനോടൊപ്പം പ്രതിപക്ഷം ആദ്യഘട്ടം സഹകരിച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസ് പിറകോട്ട് പോയി. വ്യക്തതയുള്ള നിലപാട് അന്നേ കോണ്‍ഗ്രസിനില്ലെന്നും പലരും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ALSO READ:2024 ലോക്‌സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ വോട്ടോടുപ്പ് ഏപ്രില്‍ 26ന്
വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ശബ്ദം ആരെങ്കിലും കേട്ടിരുന്നോ. എന്നാല്‍ ആനി രാജയുടെ ശബ്ദം ജനങ്ങള്‍ കേട്ടു. രാജ്യത്ത് നടന്ന പ്രതിഷേധങ്ങളില്‍ അവരെ കാണാന്‍ കഴിഞ്ഞു- മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി വന്നപ്പോള്‍ രാജ്യവ്യാപകമായി പ്രതിഷേധമുണ്ടായി. എന്നാല്‍ എവിടെയെങ്കിലും കോണ്‍ഗ്രസ് പങ്കാളിത്തമുണ്ടായോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ച ജനങ്ങള്‍ക്ക് കുറ്റബോധമാണുള്ളത്. എന്‍ ഐ എ ഭേദഗതി ബില്‍ ചില വിഭാഗങ്ങളെ ലക്ഷ്യമാക്കിയായിരുന്നു. ബിജെപിയുടെ കൈക്കൊപ്പം കോണ്‍ഗ്രസിന്റെ കൈകളുയര്‍ന്നു. ബിജെപി ലക്ഷ്യത്തിനൊപ്പം കോണ്‍ഗ്രസും അണിചേര്‍ന്നു. ഇപ്പോള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്തവര്‍ പശ്ചാത്താപത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here