യുഡിഎഫിന് എൽഡിഎഫിനോടുള്ള വിരോധം കേരളത്തിലെ ജനങ്ങളോടുള്ള വിരോധമായി മാറുകയാണ്, നമ്മൾ ഇതും അതിജീവിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi vijayan

സങ്കുചിതമായ രാഷ്ട്രീയ വിരോധം വെച്ച് കേന്ദ്ര സർക്കാർ കേരളത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചേലക്കരയിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന്റെ കേരള വിരോധത്തിന് തപ്പ് കൊട്ടുകയാണ് കേരളത്തിലെ യുഡിഎഫ് എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം എങ്ങനെയും നശിക്കട്ടെ തകരട്ടെ എന്നതാണ് ബിജെപിയുടെയും യുഡിഎഫിന്റെയും മനോഭാവം. എൽഡിഎഫിനോടുള്ള യുഡിഎഫിന്റെ അന്ധമായ വിരോധം ഇപ്പോൾ കേരളത്തിലെ ജനങ്ങളോടുള്ള വിരോധമായി മാറിയിരിക്കുകയാണ്. നമ്മൾ ഇതും അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read: പ്രചാരണം അവസാനലാപ്പിൽ; തെരഞ്ഞെടുപ്പ് ആവേശചൂടിൽ ചേലക്കര

തിരുവില്വാമലയിൽ നടന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം ചേലക്കരയിൽ നടന്ന വിവിധ തെരഞ്ഞെടുപ്പ് സമ്മേളനങ്ങളിൽ മുഖ്യമന്ത്രി ജനങ്ങളോട് സർക്കാരിന്റെ വികസനനയങ്ങളെ പറ്റി സംസാരിച്ചു. എൽഡിഎഫിനൊപ്പം നിന്നിട്ടുള്ളതാണ് ചേലക്കരയുടെ ചരിത്രമെന്നും അദ്ദേഹം പറഞ്ഞു.

Also Read: അമ്മയെ അധിക്ഷേപിച്ച രാഹുൽ മങ്കൂട്ടത്തിലിനെതിരെയുള്ള നീരസം പരസ്യമാക്കി കെ മുരളീധരൻ

പൊതുവിദ്യാഭ്യാസരംഗത്ത് രാജ്യത്തെ തന്നെ നമ്പർ 1 സംസ്ഥാനമായി കേരളം മാറിയെന്നും. നടക്കില്ല എന്നു പറഞ്ഞ പല പദ്ധതികളും എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് യാഥാർഥ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് നടത്തിയതുപോലെയുള്ള വികസന പ്രവർത്തനങ്ങൾ ചെയ്യാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്നും ഇനിയൊട്ട് കഴിയുകയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News