പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ മത്സരം മോദിയും താക്കറെയും തമ്മിലായിരിക്കുമെന്നും തങ്ങളുടെ ചിഹ്നമായിരുന്ന അമ്പും വില്ലും ഉപയോഗിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടാൻ ചങ്കൂറ്റമുണ്ടോയെന്നാണ് ഉദ്ധവ് താക്കറെ വെല്ലുവിളിച്ചത്. തന്റെ പിതാവിന്റെ പേരും ഫോട്ടോയും ഒഴിവാക്കി ഷിൻഡെയുടെ പിതാവിന്റെ ഫോട്ടോ ഉപയോഗിക്കാനും താക്കറെ മോദിയോട് ആവശ്യപ്പെട്ടു.

Also Read: വരാൻ പോകുന്നത് ഇടതുപക്ഷത്തിന്റെ വസന്തകാലമായിരിക്കും, ഇടതുപക്ഷത്തെ ആക്രമിക്കുന്ന വാദങ്ങൾ തിരിഞ്ഞു കൊത്തും എന്നത് കോൺഗ്രസ് മനസിലാക്കണം: ഐ ബി സതീഷ് എംഎൽഎ

ശിവസേനയുടെ 58-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മുംബൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു താക്കറെ. ആന്ധ്ര പ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ പ്രകടനപത്രികയിൽ പറഞ്ഞതെല്ലാം നടപ്പിലാക്കാനും താക്കറെ മോദിയെ വെല്ലുവിളിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി അനുരഞ്ജന നീക്കങ്ങൾ നടക്കുന്നുണ്ടെന്ന ഊഹാപോഹങ്ങൾ താക്കറെ തള്ളി.

Also Read: പട്ടിക ജാതി പട്ടിക വർഗ മേഖലകളിൽ എൽഡിഎഫ് മുന്നോട്ടു വെച്ച നയങ്ങൾ നടപ്പിലാക്കും, മന്ത്രി പദവി തീരുമാനത്തിൽ സന്തോഷം: ഒ ആർ കേളു

ശിവസേനയെ ഇല്ലാതാക്കാൻ ശ്രമിച്ചവരോടൊപ്പം ഒരിക്കലും പോകില്ലെന്ന് താക്കറെ പ്രഖ്യാപിച്ചു. അതെ സമയം ജെഡിയുവിനെയും ടിഡിപിയെയും ബിജെപി പിളർത്തുമെന്ന് സഞ്ജയ്‌ റാവത് പറഞ്ഞു. സഖ്യകക്ഷികളെ കബളിപ്പിച്ച ചരിത്രമാണ് ബിജെപിക്കുള്ളതെന്നും ശിവസേനയും എൻസിപിയും പിളർന്ന പോലെ ജെഡിയുവും ടിഡിപിയും പിളരുമെന്നും സഞ്ജയ്‌ റാവത് മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News