സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത് ശിവകാര്‍ത്തികേയന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഡോണ്‍. എന്നാല്‍ ആ ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് താനായിരുന്നെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍.
താന്‍ അന്ന് ആ ചിത്രം ചെയ്യാതിരുന്നത് നന്നായെന്നും ശരിയായ ആള്‍ തന്നെയാണ് നായകനായതെന്നും ഡോണ്‍ സിനിമയുടെ സക്സസ് സെലിബ്രേഷനില്‍ വെച്ച് ഉദയനിധി പറഞ്ഞു.
Also Read : വെറും പത്തേ പത്ത് മിനുട്ട്, മാതളം മില്‍ക്ക് ഷേക്ക് റെഡി
‘ഞാന്‍ ഈ പടത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ് വീട്ടിലേക്ക് പോയപ്പോള്‍ എന്റെ സുഹൃത്ത് കണാന്‍ വന്നിരുന്നു. അവന്‍ ചോദിച്ചു നീ ഏതു പടത്തിന്റെ ലോഞ്ച് കഴിഞ്ഞാണ് വരുന്നത് എന്ന്. ശിവയുടെ ഡോണ്‍ എന്ന സിനിമയാണ്, സിബി ചക്രവര്‍ത്തി എന്നൊരു പുതിയ സംവിധായകനാണ്, ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറാണ് എന്നൊക്കെ ഞാന്‍ പറഞ്ഞു. പടം കണ്ടോ എന്ന് ചോദിച്ചപ്പോള്‍, കണ്ടു നല്ല പടമാണെന്ന് ഞാന്‍ പറഞ്ഞു.
ശിവ നിനക്കറിയാമോ ഇത് വേറൊരു നടന്‍ കേട്ടിട്ട് വേണ്ടാന്ന് പറഞ്ഞ സ്‌ക്രിപ്റ്റ് ആണ്. അതിലാണ് നീ അഭിനയിച്ചത്. അത് ആരാണെന്ന് അറിയാമോ? ഞാനാണ് (ചിരി). ഞാന്‍ തന്നെ അത് മറന്നിരുന്നു. കഥ കേട്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ അതിലെ സ്‌കൂള്‍ പോര്‍ഷന്‍ എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ ചിന്തിച്ചു. അതുകൊണ്ടാണ് അതില്‍ നിന്നും ഒഴിവായത്. എന്തോ ഒരു ഭാഗ്യം അത് ഞാന്‍ ചെയ്യാത്തത്.
കറക്ടായി അത് ചെയ്യേണ്ട ആളിലേക്ക് തന്നെ ആ സിനിമയെത്തി. ഞാന്‍ ചെയ്യാത്തത് നല്ല കാര്യം. സ്‌കൂള്‍ പോര്‍ഷന്‍ ഒക്കെ ശിവ ചെയ്തതുപോലെ എനിക്ക് ചെയ്യാന്‍ കഴിയില്ല. ആ കഥാപാത്രം ആരുടെയടുത്താണോ എത്തേണ്ടത് അയാളുടെ അടുത്ത് തന്നെയാണ് എത്തിയത്,’ ഉദയനിധി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here