‘ലിയോ കണ്ടു, എൽ സി യു’, ആദ്യ ഹിന്‍റ് നൽകി ഉദയനിധി സ്റ്റാലിൻ: തെന്നിന്ത്യ ദളപതി വാഴും, തിയേറ്റർ കത്താൻ സാധ്യത?

വിജയ്-ലോകേഷ് ചിത്രം ലിയോ കണ്ട് എൽ സി യുവിന്റെ ആദ്യ ഹിന്റ നൽകി ഉദയനിധി സ്റ്റാലിൻ. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് ഉദയനിധി ചിത്രത്തെ കുറിച്ച് വ്യക്തമാക്കിയത്. ലിയോ കണ്ടുവെന്നും ലോകേഷിന്റെ മികച്ച സംവിധാനമെന്നും സെവന്‍ത് സ്റ്റുഡിയോ മികച്ച ടീമെന്നും ഉദയനിധി എക്‌സിൽ കുറിച്ചു.

ALSO READ: വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ പതിഞ്ഞ നടൻ; കുണ്ടറ ജോണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം

‘ദളപതി വിജയ് അണ്ണയുടെ ലിയോ കണ്ടു. സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ മികച്ച ഫിലിം മേക്കിംഗ്, അനിരുദ്ധ്, അന്‍പറിവ്, സെവന്‍ത് സ്റ്റുഡിയോ മികച്ച ടീം’, ഉദയനിധി കുറിച്ചു. ഇതോടൊപ്പം തന്നെ എല്‍സിയു എന്ന് എഴുതി കണ്ണിറുക്കുന്ന ഒരു സ്മൈലിയും ഉദയനിധി നല്‍കിയിട്ടുണ്ട്. ഇതോടെ ചിത്രം എൽ സി യുവിൽ ഉള്ളതാണെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.

ALSO READ: സുരക്ഷയില്‍ ഫുള്‍ മാര്‍ക്ക്: ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടി ടാറ്റ സഫാരിയും ഹാരിയറും

അതേസമയം, സംവിധായകന്‍ ലോകേഷോ ചിത്രത്തിന്‍റെ അണിയറക്കാരോ ഇതുവരേക്കും എൽ സി യു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഉദയനിധി ഇട്ട സ്മൈലി ശരിക്കും കളിയായി പറഞ്ഞതാകാം എന്നാണ് പല സിനിമ നിരീക്ഷകരും വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News