ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡി എം കെ നയം, വിമർശനം ഇനിയും തുടരും: നിലപാടിലുറച്ച് ഉദയനിധി സ്റ്റാലിൻ

സനാതന ധർമ്മത്തിനെതിരെയുള്ള നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ. വിമർശനം ഇനിയും തുടരുമെന്നും, വംശഹത്യക്ക് ആഹ്വാനം നൽകിയെന്ന ബി ജെ പി പ്രചാരണം ബാലിശമാണെന്നും ഉദയനിധി പറഞ്ഞു. ഇന്ത്യ മുന്നണിയെ ഭയക്കുന്നതു കാരണം വാക്കുകൾ വളച്ചൊടിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡി എം കെ നയം എന്നും കൂട്ടിച്ചേർത്തു.

ALSO READ: ‘മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ കാട്ടുതീ പോലെ പടരുന്നു’, മാധ്യമ ഭീകരത തിരുത്താന്‍ കഴിയാത്ത തെറ്റ്: കുറിപ്പ് പങ്കുവെച്ച് നവ്യ നായർ

കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെയായിരുന്നു മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധർമം എന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻറെ പ്രസംഗം നടന്നത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനമാണ് എന്ന ആരോപണവുമായി ബി ജെ പി നേതാക്കളും രംഗത്തെത്തിയതോടെ വിഷയം ചർച്ച ചെയ്യപ്പെട്ടു തുടങ്ങുകയായിരുന്നു.

ALSO READ; മൈക്കിൻ്റെ മുമ്പിലിരുന്ന് ‘ഊള പടം, മണി വേസ്റ്റ്’ എന്ന് പറയുമ്പോൾ അത്രയും ആളുകളുടെ എഫേര്‍ട്ടാണ് ഒന്നുമല്ലാതായിപ്പോകുന്നത്,’ മമിത ബൈജു

അതേസസമയം, ഉദയനിധിക്കെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ സൈബർ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. ഹിന്ദു വക്താക്കളായ പലരും ഉദയനിധിക്കെതിരെ പരസ്യമായിത്തന്നെ രംഗത്തെത്തി യിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News