ഫാസിസ്റ്റുകളുടെ നുണയെ തുറന്നുകാട്ടുകയാണ് ആള്‍ട്ട് ന്യൂസിലൂടെ : സുബൈറിനെ അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിന്‍

മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രവൃത്തികള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോട്ടൈ അമീര്‍ കമ്മ്യൂണല്‍ ഹാര്‍മണി അവാര്‍ഡ് ‘ആള്‍ട്ട് ന്യൂസ്’ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് നല്‍കി ഉദയനിധി സ്റ്റാലിന്‍. ഇന്നലെ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിലാണ് സ്റ്റാലിന്‍, സുബൈറിന് അവാര്‍ഡ് സമ്മാനിച്ചത്. ഫാസിസ്റ്റുകളുടെ നുണക്കാലത്ത് സത്യത്തിന്റെ നെടുന്തൂണായി സുബൈര്‍ നിലകൊള്ളുന്നുവെന്ന് ഉദയനിധി പറഞ്ഞു. സാമൂഹ്യപരിഷ്‌കര്‍ത്താവായ തന്തൈ പെരിയാറിന്റെ ശില്‍പം അദ്ദേഹം സുബൈറിന് സമ്മാനിച്ചു.

ALSO READ ;‘വരുന്നൂ മഞ്ഞുമ്മൽ ബോയ്സ്’, സുഷിൻ ശ്യാംമും വേടനും ഒന്നിച്ച പ്രോമോ സോങ് ഏറ്റെടുത്ത് പ്രേക്ഷകർ

‘തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളുമാണ് നമ്മുടെ കാലഘട്ടത്തെ ഏറ്റവും ബാധിക്കുന്ന പ്രശ്‌നങ്ങള്‍. ഇത്തരം അസത്യ പ്രചാരണങ്ങള്‍ക്കെതിരെ സത്യത്തിന്റെ നെടുന്തൂണായി നിലകൊള്ളുകയാണ് നമ്മുടെ സഹോദരന്‍ സുബൈറെന്നും ഫാസിസ്റ്റുകളുടെ നുണയെ വളരെയേറെ ഗവേഷണങ്ങള്‍ നടത്തി ആള്‍ട്ട് ന്യൂസിലൂടെ അദ്ദേഹം തുറന്നുകാട്ടുകയാണെന്നും.ഉദയനിധി പറഞ്ഞു. സുബൈറിനൊപ്പമുള്ള ചിത്രവും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

ALSO READ ;വിവരാവകാശ ഭേദഗതി; കേന്ദ്ര സര്‍ക്കാര്‍ നിയമത്തിന്റെ പല്ലും നഖവും പിഴുതു കളഞ്ഞു: മുഖ്യമന്ത്രി

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഡെങ്കണിക്കോട്ട താലൂക്ക് സ്വദേശിയാണ് സുബൈര്‍. 2017ലാണ് സുബൈര്‍ ഫാക്ട് ചെക്കിങ് പോര്‍ട്ടല്‍ സ്ഥാപിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശകലനം ചെയ്യുകയും സത്യാവസ്ഥ കണ്ടെത്തി പുറത്തുവിടുകയാണ് ആള്‍ട്ട് ന്യൂസ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News