‘പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് സനാതന ജാതിവിവേചനത്തിന്റെ മികച്ച ഉദാഹരണം’: ഉദയനിധി സ്റ്റാലിന്‍

പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് സനാതന ജാതിവിവേചനത്തിന്റെ മികച്ച ഉദാഹരണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ നിയമ നടപടി നേരിടാന്‍ സന്നദ്ധനാണ്. ഇക്കാര്യം ആദ്യം മുതല്‍ തന്നെ പറയുകയാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. എന്‍ഡിടിവിയോടായിരുന്നു ഉദയനിധിയുടെ പ്രതികരണം.

also read- മദ്യപിച്ച് അപകടകരമാംവിധം വാഹനം ഓടിക്കാൻ ശ്രമിച്ച ലോറി ഡ്രൈവറെ നാട്ടുകാർ പിടികൂടി

സാമൂഹിക തിന്മകള്‍ക്കെല്ലാം കാരണം സനാതന്‍ തത്വശാസ്ത്രമാണെന്നാണ് ഉദയനിധി സ്റ്റാലിന്‍ വ്യക്തമായിരിക്കുന്നത്. സനാതന ധര്‍മം മലേറിയയും ഡെങ്കിപ്പനിയും പോലെയാണെന്നും ഇതിനെ ഉന്മൂലനം ചെയ്യണമെന്നും ഉദയനിധി പറഞ്ഞിരുന്നു.

also read- ഭക്ഷണം പാകം ചെയ്ത് ദളിത് സ്ത്രീ; പ്രതിഷേധിച്ച് രക്ഷിതാക്കള്‍; ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച് കളക്ടര്‍

ഉദയനിധിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് നേരത്തെ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി ശക്തമായി രംഗത്തുവന്നിരുന്നു. അതിനിടെ, പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെതിരെയും കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്കുമെതിരെ യുപി പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News