അച്ഛൻ സ്റ്റാലിൻ പോലും ചിരിച്ചുപോയ മകൻ ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വൈറൽ

തമിഴ്‌നാട്ടിൽ നിയമസഭയില്‍ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഐപിഎൽ മത്സരങ്ങൾ കാണുന്നതിന് എംഎൽഎമാർക്ക് സൗജന്യ ടിക്കറ്റുകൾ നൽകണമെന്ന് അണ്ണാ ഡിഎംകെ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ട സംഭവത്തിലാണ് ഉദയനിധി സ്റ്റാലിന്റെ മറുപടി പ്രസംഗം.

തമിഴ്നാട് നിയമസഭയിലെ ചർച്ചയ്ക്കിടെയാണ് തൊണ്ടമുതുർ എംഎൽഎയായ വേലുമണി ആവശ്യം ഉന്നയിച്ചത്. ഡ‍ിഎംകെ സർക്കാർ‌ ഐപിഎല്ലിന്റെ ടിക്കറ്റുകൾ സംഘാടകരിൽനിന്നു വാങ്ങിയിട്ടുണ്ടെന്നും, എന്നാൽ അണ്ണാ ഡിഎംകെ പ്രതിനിധികൾക്ക് അതു കിട്ടിയിട്ടില്ലെന്നും വേലുമണി പരാതി ഉന്നയിച്ചു. നിയമസഭാംഗങ്ങൾക്ക് ടിക്കറ്റുകൾ ഉറപ്പാക്കാൻ കായിക മന്ത്രി തന്നെ ഇടപെടണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ചെന്നൈയിൽ അണ്ണാ ഡിഎംകെയുടെ ഭരണകാലത്ത് എംഎൽഎമാർക്ക് ടിക്കറ്റ് കൊടുത്തത് ആരാണെന്നു തനിക്ക് അറിയില്ലെന്നായിരുന്നു ഉദയനിധിയുടെ മറുപടി. ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ ഇങ്ങനെ …..‘‘എന്റെ കയ്യിൽനിന്ന് പണമെടുത്ത് ടിക്കറ്റ് വാങ്ങിയാണ് മണ്ഡലത്തിലെ കായിക മേഖലയുമായി ബന്ധമുള്ളവരെ ഞാൻ കളി കാണാൻ കൊണ്ടുപോയത്. ഐപിഎൽ നടത്തുന്നത് ബിസിസിഐയാണ്. നിങ്ങളുടെ അടുത്ത സുഹൃത്ത് അമിത് ഷായുടെ മകൻ‌ ജയ് ഷായാണ് അതിന്റെ തലവൻ.’’– ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

‘‘ഞങ്ങൾ പറഞ്ഞാല്‍ ജയ് ഷാ കേൾക്കില്ല. പക്ഷേ നിങ്ങൾക്കു ചോദിച്ചുനോക്കാൻ സാധിക്കുമല്ലോ? നിങ്ങൾ സംസാരിച്ച് നിയമസഭാംഗങ്ങൾക്കെല്ലാം അഞ്ചു വീതം ടിക്കറ്റ് ഉറപ്പാക്കിയാൽ അതു മതിയാകും. സർക്കാർ വേണമെങ്കിൽ അതിനു പണം നൽകുകയും ചെയ്യാം.’’–ഉദയനിധി സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News