‘അതെ, നിങ്ങളെ വീട്ടിലെത്തിക്കുന്നതുവരെ ഞങ്ങള്‍ക്ക് ഉറക്കമില്ല’; മോദിക്ക് മറുപടിയുമായി ഉദയ്‌നിധി സ്റ്റാലിന്‍

ഇന്ത്യ സഖ്യത്തിന് ഉറക്കമില്ലാത്ത രാത്രികളാണ് വരാനിരിക്കുന്നതെന്ന നരേന്ദ്രമോദിയുടെ പരാമര്‍ശത്തില്‍ പ്രധികരിച്ച് തമിഴ് നാട് മന്ത്രി ഉദയ്‌നിധി സ്റ്റാലിന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെയും ബിജെപിയെയും തിരികെ വീട്ടിലെത്തിക്കുന്നതുവരെ തന്റെ പാര്‍ട്ടി ഉറങ്ങില്ലെന്നാണ് ഉദയനിധി സ്റ്റാലിന്‍ മറുപടി നല്‍കിയത്.

മോദിയുടെ ജനങ്ങളിലെ സ്വീകാര്യത കണ്ട് ഡിഎംകെക്ക് ഉറക്കം നഷ്ടമായെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോടുള്ള മറുപടിയായാണ് ഉദയനിധിയുടെ പ്രതികരണം. ഇന്ത്യ സഖ്യത്തിന് ഉറക്കമില്ലാത്ത രാത്രികളാണ് വരാനിരിക്കുന്നതെന്നും ഉത്തര്‍പ്രദേശില്‍ മോദി പ്രസംഗിച്ചിരുന്നു.

Also Read: ആറ്റിങ്ങല്‍ ബിജെപി മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 36 പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

നരേന്ദ്രമോദി പറഞ്ഞത് ഡിഎംകെയ്ക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നാണ്. അതേ, നിങ്ങളെ തിരികെ വീട്ടിലെത്തിക്കുന്നതുവരെ ഞങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപിയെ തിരികെ വീട്ടിലെത്തിക്കുന്നത് വരെ ഞങ്ങള്‍ ഉറങ്ങാന്‍ പോകുന്നില്ല’. എന്നാണ് ഉദയ്‌നിധി സ്റ്റാലിന്‍ പറഞ്ഞത്.

‘2014ല്‍ ഗ്യാസ് സിലിണ്ടറിന്റെ വില 450 രൂപയായിരുന്നു എന്നാല്‍ ഇന്നത് 1200 രൂപയാണ്. തെരഞ്ഞെടുപ്പ് വന്നതോടെ മോദി നാടകം ആരംഭിച്ചു. സിലിണ്ടറിന് നൂറുരൂപ വിലകുറച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിലിണ്ടറിന് വീണ്ടും അഞ്ഞൂറുരൂപ വിലയുയര്‍ത്തും.’ ഉദയനിധി പറഞ്ഞു.
തമിഴ്‌നാട്ടില്‍ ചുഴലിക്കാറ്റ് വന്ന സമയത്ത് കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ചിട്ട് പോലും മോദി തിരിഞ്ഞ് നോക്കിയില്ലെന്നും ഉദയ് നിധി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News