ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഉദ്യമ 1.0 കോണ്‍ക്ലേവ് വിദ്യാഭ്യാസ മേഖലയിലുള്ള പുതിയ ചുവടുവെയ്‌പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺക്ലേവിൻ്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ പുരോഗതി സംസ്ഥാനം കൈവരിക്കുന്നുണ്ട്. തൊഴില്‍ സേനയ്ക്ക് സഹായകമാകും വിധമുള്ള വിദ്യാഭ്യാസം വര്‍ധിപ്പിക്കാന്‍ കോണ്‍ക്ലേവിലൂടെ കഴിഞ്ഞു. അധ്യാപക- വിദ്യാര്‍ഥികളുടെ വൈജ്ഞാനിക സമ്പത്ത് വര്‍ധിപ്പിക്കാനും സാധിച്ചു. ലോകത്ത് സാങ്കേതിക രംഗത്ത് വലിയ മാറ്റം ഉണ്ടാകുന്നുണ്ട്. തൊഴില്‍ അധിഷ്ഠിത വിദ്യഭ്യാസത്തിന് മൂല്യമേറുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read Also: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിക്കണമെന്ന് ധനകാര്യ കമ്മീഷനോട് കേരളം
സാങ്കേതിക വിദ്യാഭ്യാസവും വ്യവസായവും രണ്ട് വഴിയില്‍ നില്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍, ഈ സാഹചര്യത്തില്‍ മാറ്റം ഉണ്ടാകണം. പഠനകാലത്ത് തന്നെ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ മേഖല തെരഞ്ഞെടുക്കാന്‍ കഴിയണം. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Key words : udyama 1.0, higher education dept conclave
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here