മുംബൈ- ബെംഗളൂരു ഉദ്യാന്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം

മുംബൈ- ബെംഗളൂരു ഉദ്യാന്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് ബെംഗളൂരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയില്‍വേ സ്റ്റേഷനില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

also read:അഡ്വക്കേറ്റ് ആക്ട് ലംഘനം; മാത്യു കുഴല്‍നാടനെതിരെ പരാതി

ട്രെയിനിന്റെ കോച്ചുകളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. രാവിലെ 7:30 ഓടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് കോച്ചുകള്‍ക്കും തീപിടിച്ച് പ്ലാറ്റ്ഫോമില്‍ കനത്ത പുക നിറഞ്ഞു.

also read:തലശ്ശേരി മാഹി ബൈപ്പാസ് 2023 നവംബറിൽ പൂർത്തിയാക്കും; എ എൻ ഷംസീർ

‘സങ്കൊല്ലി രായണ്ണ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെയാണ് ഉദ്യാന്‍ എക്‌സ്പ്രസില്‍ തീപിടിത്തമുണ്ടായത്. യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി 2 മണിക്കൂറിന് ശേഷമാണ് സംഭവം നടന്നത് . അതുകൊണ്ടു തന്നെ ആളപായമോ മറ്റ് പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News