സ്പാനിഷ് ലാ ലീഗയ്ക്ക് പിന്നാലെ യുവേഫ ചാമ്പ്യൻസ് ലീഗിലും ബാഴ്സയുടെ തേരോട്ടം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് സെർബിയൻ ക്ലബ് റെഡ് സ്റ്റാർ ബെൽഗ്രെഡിനെ സ്പാനിഷ് വമ്പന്മാർ തകർത്തു. ഇന്ന് പുലർച്ചെയായിരുന്നു മത്സരം. ഇതോടെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നാല് മത്സരങ്ങളിൽ മൂന്ന് ജയം നേടിയ ബാഴ്സ ഒമ്പത് പോയിൻ്റോടെ ടേബിളിൽ ആറാം സ്ഥാനത്തെത്തി.
ഇനിഗോ മാർട്ടിനെസിന്റെ ഹെഡറിലൂടെ 13-ാം മിനിറ്റിൽ ബാഴ്സ മുന്നിലെത്തി. ശക്തമായ പ്രത്യാക്രമണത്തിലൂടെ 27-ാം മിനിറ്റിൽ റെഡ് സ്റ്റാർ സമനില പിടിച്ചു. ലെവൻഡോവ്സ്കിയിലൂടെ ബാഴ്‌സ ഹാഫ് ടൈമിന് തൊട്ടുമുമ്പ് ലീഡ് തിരിച്ചുപിടിച്ചു.
Also Read: ബംഗ്ലാദേശിനെ ചുരുട്ടിക്കൂട്ടി അഫ്ഗാനിസ്ഥാനും; ഒന്നാം ഏകദിനത്തിൽ വൻ വിജയം
കൗണ്ടെയുടെ ലോ ക്രോസിൽ നിന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ലെവൻഡോവ്സ്കിയുടെ വക അടുത്ത ഗോൾ. രണ്ട് മിനിട്ടിന് ശേഷം റാഫിന്യയുടെ വക ബാഴ്സക്ക് വീണ്ടും ഗോൾ. ഇതിനും കൗണ്ടെയുടെ വക തന്നെയായിരുന്നു അസിസ്റ്റ്. വീണ്ടും കൗണ്ടെയുടെ മൂന്നാം അസിസ്റ്റിൽ ഫെർമീനി ലോപസ് ബാഴ്സക്കായി അഞ്ചാം ഗോൾ നേടി. മിൽസണാണ് റെഡ്സ്റ്റാറിന്റെ രണ്ടാം ഗോൾ നേടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here