ഒരു സീസണിൽ ട്രിപ്പിൾ കിരീടം എന്ന സ്വപ്നവുമായിട്ടാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കലാശപ്പോരിന് ഇറങ്ങുന്നത്. അഞ്ചാം കിരീടമാണ് ഇന്റർ മിലാൻ ലക്ഷ്യമിടുന്നത്. തുർക്കിയിലെ ഇസ്താംബൂളിലാണ് യൂറോപ്പിലെ ചാമ്പ്യൻ ക്ലബിനെ നിർണയിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ അരങ്ങേറുന്നത്. ഞായറാഴ്ച പുലർചെ 12: 30ന് നടക്കുന്ന കലാശ പോരാട്ടം പ്രവചനാതീതം എന്നാണ് ആരാധകർ പറയുന്നത്.
ഇംഗ്ലീഷ് ഫുട്ബാളിൽ ഏറെയായി എതിരാളികളില്ലാതെയാണ് ടീ പെപ്പ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന 12 സീസണിൽ ഏഴുവട്ടം കിരീടം ചൂടിയവർ. ഇത്തവണയും കളി തീരുംമുമ്പ് കപ്പുയർത്തി എതിരാളികളെ വിറപ്പിച്ചവർ. ഇത്തവണ സീസണിലെ മൂന്നാം കിരിടം എന്ന സ്വപ്ന നേട്ടത്തിനായിട്ടാണ് ഫൈനലിനിറങ്ങുന്നത്.
ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം നിലനിർത്തി. എഫ്.എ കപ്പിൽ ചിര വൈരിയായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1ന് വീഴ്ത്തി. അങ്ങനെ സ്വന്തം നാട്ടിലെ രണ്ട് മേജർ കിരീടങ്ങൾ സ്വന്തമാക്കി. ഇത് വരെ സിറ്റിക്ക് വഴങ്ങാത്ത കിരീടമാണ് ചാമ്പ്യൻസ് ലീഗ്. പെപ്പ് ഗാർഡിയോളയുടെ കരിയറിലെ കറുത്ത അധ്യായവും ഇത് തന്നെ. മാഞ്ചസ്റ്ററിലെത്തിയിട്ട് വർഷങ്ങളായെങ്കിലും പലപ്പോഴും കപ്പിനും ചുണ്ടിനുമിടയിൽ പല തവണ ആ നേട്ടം അകന്ന് പോയി. ഇത്തവണ ആ ലക്ഷ്യം നിറവേറ്റാനാണ് സിറ്റി ശ്രമിക്കുക.
അതേ സമയം തപ്പി തടഞ്ഞാണ് കലാശപ്പോരിന് എത്തിയതെങ്കിലും റുമേലു ലുക്കാക്കുവിന്റെ ഇന്റർ മിലാനെ അങ്ങനെ അങ്ങ് എഴുതി തള്ളാൻ കഴിയില്ല. കരുത്തരായ എസി മിലാനെ തകർത്താണ് ഫൈനൽ പോരാട്ടത്തിന് ഇൻ്റർ ടിക്കറ്റ് ഉറപ്പിച്ചത്. പേരുരുകേട്ട സ്കോറിംഗ് എൻജിനുകൾ മുന്നിലില്ലെങ്കിലും ലുക്കാക്കുവിനെ കൂടാതെ ലത്തുറോ മാർട്ടിനസ് എന്ന അർജന്റീനക്കാരൻ ഗോൾ വേട്ടക്കാരനുമുണ്ട് ഇറ്റാലിയൻ ക്ലബിൽ.ലോട്ടറോ മാർട്ടിനെസ്, എഡിൻ സെക്കോ തുടങ്ങിയവർ ടീമിന്റെ മുൻനിര ഭരിക്കുന്നു. ഏറ്റവും ശക്തമായ പിൻനിരയും മധ്യവും ഒപ്പം വിങ്ങുകളുമാണ് ടീമിന്റെ കരുത്ത്. ഒപ്പം മൂന്നുവട്ടം ചാമ്പ്യൻസ് ലീഗിൽ കിരീടമുയർത്തിയവരെന്ന റെക്കോർഡും. 2010ൽ ഏറ്റവുമൊടുവിൽ കിരീടം ചൂടിയ ടീം പിന്നീട് അതിന്റെ അടുത്തെങ്ങുമെത്തിയിട്ടില്ല
യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധമാണ് സിറ്റിയുടേത്. അത് തകർ ഇൻ്ററിന് തകർക്കാൻ കഴിയുമോ എന്നതാണ് ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്നത്. അതുപോലെ തന്നെ സിറ്റിയുടെ ഗോൾ വേട്ടക്കാരായ എർലിൻ ഹാലാൻഡ്, സിൽവ, നായകൻ ഇഗോർ ഗുൻഡഗോൺ എന്നിപരുടെ സംയുക്ത ആക്രമണത്തെ നേരിടാൻ ഇന്റർ പ്രതിരോധത്തിനാവുമോ എന്നതാണ് ഉയരുന്ന മറ്റൊരു വലിയ ചോദ്യം. സെമി ഫൈനലിൽ കരുത്തരായ റയൽ മാഡ്രിഡിനെ സിറ്റി തകർത്ത കാഴ്ച്ച ലോകം കണ്ടതാണ്. രണ്ടാം പാദ സെമി സ്വന്തം വേദിയായ ഇത്തിഹാദിൽ നടന്നപ്പോൾ മലവെള്ളപ്പാച്ചിൽ പോലെയായിരുന്നു സിറ്റിക്കാർ. പുകൾപെറ്റ റയൽ പ്രതിരോധത്തിൽ ഇദർ മിലീഷ്യോയെ പോലുളളവരെ വിറപ്പിച്ച് നാല് ഗോളുകളാണ് അന്ന് നേടിയത്. അതിവേഗ നീക്കങ്ങൾ, പന്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് പ്രതിയോഗികളെ നിസ്സഹായരാക്കൽ-തുടങ്ങിയ തന്ത്രങ്ങൾ തന്നെ ഫൈനലിലും ഗാർഡിയോള പയറ്റാനാണ് സാധ്യത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here