യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി. അവസാന നാലിലേക്കുള്ള പോരാട്ടങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ചെൽസിയെയും ബയേൺ മ്യൂണിക്ക് മാഞ്ചസ്റ്റർ സിറ്റിയേയും നേരിടും. ക്വാർട്ടർ ആദ്യ പാദ മത്സരങ്ങൾ ഏപ്രിൽ 11, 12 തിയതികളിലായാണ് നടക്കുക. റയൽ മാഡ്രിഡിന് ഹോം ഗ്രൌണ്ടായ സാന്റിയാഗോ ബെർണബ്യൂവിലാണ് ആദ്യ പോരാട്ടം.

പ്രീ ക്വാർട്ടറിൽ ലിവർപൂളിനെ തകർത്താണ് റയലിന്റെ വരവെങ്കില്‍ ബൊറൂഷ്യ ഡോട്മുണ്ടിനെ വീഴ്ത്തിയാണ് ചെല്‍സി ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ പി.എസ്.ജിയെ തോല്‍പ്പിച്ചാണ് ബയേണിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശം. ലെപ്സിഗിനെ ഗോള്‍മഴയില്‍ മുക്കി സിറ്റിയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News