ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്മാരുടെ നില പരുങ്ങലില്‍

uefa-champions-league

ചാമ്പ്യന്‍സ് ലീഗില്‍ നിലപരുങ്ങലിലായി റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, പാരീസ് സെന്റ് ജെര്‍മെയ്ന്‍ ടീമുകള്‍. ബയേണ്‍ മ്യൂണിക്കിനോട് തോറ്റതിന് ശേഷം നോക്കൗട്ടിലേക്ക് യോഗ്യത നേടുക എന്നത് പാരീസ് സെന്റ് ജെര്‍മെയ്നിന് വെല്ലുവിളിയാണ്. കഴിഞ്ഞ സീസണില്‍ കിരീടം നേടിയ റയല്‍ മാഡ്രിഡ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ പാടുപെടുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആകട്ടെ ഫെയ്നൂര്‍ദിനോട് മൂന്ന് ഗോളിന്റെ ലീഡ് നഷ്ടമായി. അതേസമയം, ലിവര്‍പൂളും ഇന്റര്‍നാഷണലും നോക്കൗട്ടിലേക്ക് കണ്ണുനട്ട് കുതിക്കുകയാണ്.

സിറ്റിയാണ് കൂടുതല്‍ വിഷമിക്കുകയെന്നാണ് ഫുട്ബോള്‍ പണ്ഡിറ്റുകള്‍ പറയുന്നത്. അടുത്ത രണ്ട് മത്സരങ്ങളില്‍ അവര്‍ക്ക് പിഎസ്ജിയും യുവന്റസും ആണ് എതിരാളികള്‍. ആറ് കളികളില്‍ അവര്‍ വിജയിച്ചില്ല എന്നതാണ് മോശം വാര്‍ത്ത. റയല്‍ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം, പരിക്ക് പറ്റി പുറത്തുള്ളവര്‍ തിരിച്ചെത്തുന്നത് വലിയ ആശ്വാസമാണ്. അത്തരത്തിലുള്ള ഒരു കൂട്ടം ആളുകള്‍ (റോഡ്രിഗോ, ഔറേലിയന്‍ ചൗമേനി, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് പ്രധാനികള്‍) തിരിച്ചെത്തും. അടുത്തതായി അവര്‍ക്ക് അറ്റലാന്റയാണ്. അത് കഠിന മത്സരമാകും.

Read Also: ലിവര്‍പൂളിന്റെ റയല്‍ ‘പെയിനിന്’ അവസാനം; ചാമ്പ്യന്‍സ് ലീഗില്‍ ചെമ്പടക്ക് വമ്പന്‍ ജയം

പിഎസ്ജിയെ ട്രാന്‍സ്ഫര്‍ നയം സഹായിച്ചില്ല. കെലിയന്‍ എംബാപ്പെ, ലയണല്‍ മെസ്സി, നെയ്മര്‍ തുടങ്ങിയ പ്രതിഭാധനര്‍ ക്ലബ് വിട്ടുപോയ വിടവ് ഇനിയും നികത്താനായിട്ടില്ല. പക്ഷേ ഒരു ‘യുവജന പദ്ധതി’ വരുമെന്നാണ് എല്ലാവരും കരുതുന്നത്. ബയേണിനെതിരായ ആദ്യ ഇലവനില്‍ നാല് പേര്‍ 23നോ അതില്‍ താഴെയോ പ്രായമുള്ളവരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here