യൂവേഫ യൂറോപ്പ, തുര്‍ക്കിക്കെതിരെ ക്രൊയേഷ്യക്ക് ജയം

യൂവേഫ യൂറോപ്പ യോഗ്യത റൗണ്ട് മത്സരത്തില്‍ തുര്‍ക്കിക്കെതിരെ ക്രൊയേഷ്യക്ക് ജയം. ചെല്‍സി താരം മാറ്റിയോ കൊവാസിച്ചിന്റെ ഇരട്ട ഗോളിന്റെ കരുത്തിലാണ് ഗ്രൂപ്പിലെ രണ്ടാംഘട്ട മത്സരത്തില്‍ ക്രൊയേഷ്യ ജയം സ്വന്തമാക്കിയത്. 20 മിനിറ്റില്‍ അറ്റ്‌ലാന്റ താരം മരിയോ പലാസിച്ചിന്റെ ഗോളിലൂടെയാണ് ക്രൊയേഷ്യ ആദ്യ ഗോള്‍ നേടിയത്.

മത്സരത്തിലേക്ക് തിരിച്ച് വരാന്‍ തുര്‍ക്കി പരിശ്രമിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് മിനിറ്റുകള്‍ മാത്രം ശേഷിക്കെ രണ്ടാം ഗോള്‍ നേടി കൊണ്ട് മാറ്റിയോ കൊവാസിച്ച് ക്രൊയേഷ്യക്കായി ജയം സ്വന്തമാക്കുകയായിരുന്നു.

അതേസമയം ഗ്രൂപ്പ് എയില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ സ്‌പെയിനെ അട്ടിമറിച്ച് സ്‌കോട്ട്‌ലാന്റിന് ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം സ്‌കോട്ട് മക്ടോണമിയുടെ ഇരട്ട ഗോളിലൂടെയാണ് യൂറോപ്പ്യന്‍ വമ്പന്‍മാരായ സപെയിനെതിരേ സ്‌കോട്ട് ലാന്റ് ജയം സ്വന്തമാക്കിയത്. നിലവില്‍ 6 പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് സ്‌കോട്‌ലാന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News