യുവേഫ യൂറോ കപ്പ്, യോഗ്യതാ മത്സരത്തിൽ സ്പെയിനിന് തകർപ്പൻ ജയം

യുവേഫ യൂറോ കപ്പിൻ്റെ യോഗ്യതാ മത്സരത്തിൽ നോർവെക്കെതിരെ സ്പെയിനിന് തകർപ്പൻ ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സ്പെയിൻ നോർവെയെ തകർത്തത്. എസ്പേന്യോൾ താരം ജോസേലുവിൻ്റെ ഇരട്ട ഗോളിൻ്റെ കരുത്തിലാണ് നോർവെക്കതിരെ സ്പാനിഷ് പട ജയം സ്വന്തമാക്കിയത്.

കളിയിലും പന്തടക്കത്തിലും തുടക്കം മുതൽ മുന്നിൽ നിന്ന സ്പെയിനിന് വേണ്ടി അലക്സാൻഡ്രോ ബലേണ്ടിൻ്റെ അസിസ്റ്റിൽ ഡാനി ഓൽമോയാണ് ഗോൾ സ്കോറിങ്ങിന് തുടക്കമിട്ടത്. കൗണ്ടർ അറ്റാക്കിലൂടെ മത്സരത്തിലേക്ക് തിരിച്ച് വരാൻ സ്റ്റേൽ സോൾബേക്കനും സംഘവും കിണഞ്ഞു പരിശ്രമിച്ചെങ്കിലും റയൽ മാഡ്രിഡ് താരം നാച്ചോയും ലപ്പോർട്ടയും തീർത്ത പ്രതിരോധ കോട്ടക്ക് മുമ്പിൽ നോർവെയുടെ ശ്രമങ്ങൾ വിഫലമായി.

അതേസമയം ഗ്രൂപ്പ് ഡിയിൽ നടന്ന ക്രൊയേഷ്യയും വെയിൽസും തമ്മിലുള്ള സൂപ്പർ പോരാട്ടം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഒരു ഗോൾ വീതം നേടിയ മത്സരത്തിൽ ക്രൊയേഷ്യക്ക് വേണ്ടി ആന്ദ്രേ ക്രമാരിച്ച് ഗോൾ നേടിയപ്പോൾ മത്സരത്തിൻ്റെ ഇഞ്ചുറി ടൈമിൻ്റെ മൂന്നാം മിനിറ്റിൽ ക്യാപ്റ്റൻ ക്രിസ് മെഫാമിൻ്റെ അസിസ്റ്റിൽ നിന്ന് നഥാൻ ബോർഹെഡ് നേടിയ ഗോളാണ് വെയിൽസിന് ജയത്തിന് തുല്യമായ സമനില സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News